Follow KVARTHA on Google news Follow Us!
ad

Umrah visa rules | ഉംറ വിസ നിയമങ്ങളിൽ മാറ്റം വരുത്തി സഊദി അറേബ്യ; കാലാവധി മുതൽ പുതിയ അപേക്ഷകൾ വരെ, അറിയേണ്ടതെല്ലാം

ഉംറ വിസ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ്, Saudi Arabia, Umrah visa, ഗൾഫ് വാർത്തകൾ, Hajj Ministry
റിയാദ്: (KVARTHA) സഊദി ഹജ്ജ്, ഉംറ മന്ത്രാലയം ഉംറ വിസ നിയമങ്ങളിൽ കഴിഞ്ഞ ദിവസം ചില മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച്, ഇനി മുതൽ ഉംറ വിസ കാലാവധി കണക്കാക്കുക ഇഷ്യു ചെയ്യുന്ന ദിവസം ആയിരിക്കും. തീർഥാടകർ സഊദിയിൽ പ്രവേശിക്കുന്ന ദിവസം മുതലാണ് നിലവിൽ ഉംറ വിസാ കാലാവധി കണക്കാക്കിയിരുന്നത്. ഹജ്ജിനുള്ള ഒരുക്കങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് മാറ്റം.

News, Malayalam-News, World, World-News, Gulf, Gulf-News, Saudi Arabia changes Umrah visa rule.

എന്നിരുന്നാലും, ഉംറ വിസയുടെ കാലാവധിയിൽ മാറ്റമില്ല. നിലവിലുള്ളത് പോലെ മൂന്ന് മാസക്കാലം തന്നെയായിരിക്കും ഇത്. എന്നാൽ ഏതു ദിവസം ഇഷ്യു ചെയ്തതാണെങ്കിലും എല്ലാ വർഷവും ദുൽഖഅ്ദ 15ന് കാലാവധി അവസാനിക്കും. നേരത്തെ ദുൽഖഅ്ദ 29 വരെ സമയം അനുവദിച്ചിരുന്നു. കാലാവധി അവസാനിക്കുന്ന ദിവസം രണ്ടാഴ്ച നേരത്തെയാക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. കൂടാതെ എല്ലാ വർഷവും ദുൽഹജ്ജ് 15 മുതൽ പുതിയ അപേക്ഷകൾ സമർപ്പിക്കാനും കഴിയും.


ഉംറ വിസ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ്

ഉംറ വിസ തീർത്ഥാടന ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും തൊഴിൽ അല്ലെങ്കിൽ മറ്റ് തീർഥാടന ഇതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്നും ഹജ്ജ്, ഉംറ മന്ത്രാലയം സന്ദർശകരോട് നിർദേശിച്ചു. വിസ ചട്ടങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. വിസകൾ ദുരുപയോഗം ചെയ്യുന്നതായുള്ള സംഭവങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. തീർഥാടകരോട് വിസയുടെ കാലാവധി തീരുന്നതിന് മുമ്പ് സൗദി അറേബ്യ വിടാനും നിയയമങ്ങൾ പാലിക്കാനും അധികൃതർ അഭ്യർഥിച്ചു.

Keywords: News, Malayalam-News, World, World-News, Gulf, Gulf-News, Saudi Arabia changes Umrah visa rule.

Post a Comment