Follow KVARTHA on Google news Follow Us!
ad

Release | അബ്ദുൽ റഹീം ജന്മനാട്ടിലേക്ക് മടങ്ങിവരുന്നതും കാത്ത് ആഗോള മലയാളികൾ; 34 കോടി രൂപ ഉടൻ കൈമാറും, ഒരു മാസത്തിനുള്ളിൽ മോചനം യാഥാർഥ്യമാകുമെന്ന് പ്രതീക്ഷ

കോടതി വിധിയിലൂടെയായിരിക്കും പുറത്തിറങ്ങാനാവുക, Blood Money, Saudi Jail, Abdul Raheem, Gulf News
കോഴിക്കോട്: (KVARTHA) വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സഊദി അറേബ്യയിലെ ജയിലിൽ കിടക്കുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ വരവും കാത്ത് കേരളക്കര. റഹീമിനായി മനുഷ്യ സ്നേഹികൾ കൈകോർത്ത് ശേഖരിച്ച 34 കോടി രൂപ കൈമാറുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെയും സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുടെയും സഹായത്തോടെയാണ് ഇതിന്റെ നടപടികൾ നടക്കുന്നത്.
  
News, News-Malayalam-News, National, National-News, Gulf, Malayalis around world waiting for Abdul Rahim's release.

റഹീമിനെ മോചിപ്പിക്കാനാവശ്യമായ തുക രണ്ട് ദിവസത്തിനുള്ളില്‍ കൈമാറുമെന്നാണ് നിയമ സഹായ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്. നിലവിൽ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായാണ് 34 കോടി രൂപയുള്ളത്. ഇത് വൈകാതെ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റും. തുടർന്ന് ഇന്ത്യൻ എംബസി വഴി ദിയ ധനം ഇരയുടെ കുടുംബത്തിന് കൈമാറും.

ശേഷം കോടതി വിധിയിലൂടെയായിരിക്കും റഹീമിന് പുറത്തിറങ്ങാനാവുക. ഒരു മാസത്തിനുള്ളിൽ മോചനം യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് കോഴിക്കോട് ഫറോഖ് കോടമ്പുഴ സ്വദേശിയായ അബ്ദുല്‍ റഹീം. 2006ല്‍ 26-ാം വയസിലാണ് കൊലക്കുറ്റം ചുമത്തപ്പെട്ട് ജയിലിലായത്. റഹീം മടങ്ങിവരുന്നത് മാതാവ് ഫാത്വിമയെ പോലെ ആഗോള മലയാളികളും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Keywords: News, News-Malayalam-News, National, National-News, Gulf, Malayalis around world waiting for Abdul Rahim's release.

إرسال تعليق