Follow KVARTHA on Google news Follow Us!
ad

PC Thomas | കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ വീണ്ടും ഞെട്ടൽ; വർകിങ് ചെയർമാൻ പി സി തോമസ് കെ എം മാണിയുടെ വസതി സന്ദർശിച്ചു; സന്ദർശനം പതിറ്റാണ്ടുകള്‍ക്കു ശേഷം ആദ്യം

രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായി, Kottayam, Lok Sabha Election, Congres, Politics, UDF, Saji Manjakadambil
കോട്ടയം: (KVARTHA) കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പൊട്ടിത്തെറികള്‍ക്കിടെ പാർടി വര്‍കിങ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ അഡ്വ. പി സി തോമസ് കെ എം മാണിയുടെ വസതിയിലെത്തി. മാണിയുടെ ഭാര്യ കുട്ടിയമ്മയെ സന്ദര്‍ശിക്കാനാണ് പാലായിലെ വീട്ടിൽ അദ്ദേഹമെത്തിയത്. കെ എം മാണിയുടെ അഞ്ചാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ചാണ് സന്ദര്‍ശനമെന്നാണ് പറയുന്നതെങ്കിലും പാർടിയിലെ പ്രതിസന്ധികൾക്കിടയിലുള്ള അദ്ദേഹത്തിന്റെ വരവ് യുഡിഎഫ് കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Kerala Congress Working Chairman PC Thomas visited KM Mani's residence.

മോൻസ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പാർടി പ്രസിഡൻ്റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചതിന്റെ ക്ഷീണം വിട്ടുമാറും മുമ്പ് ജോസഫ് വിഭാഗത്തിലെ പ്രമുഖനായ പി സി തോമസ് തന്നെ ജോസ് കെ മാണിയുടെ വീട്ടിലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. കുട്ടിയമ്മയുമായും ജോസ് കെ മാണിയുടെ ഭാര്യ നിഷയുമായും ഏറെനേരം സംസാരിച്ച പി സി തോമസ് കോട്ടയത്ത് കെഎം മാണി സ്മൃതി സംഗമത്തില്‍ പങ്കെടുക്കുകയായിരുന്ന ജോസ് കെ മാണിയുമായി ഫോണില്‍ സംസാരിച്ചതായും സൂചനയുണ്ട്.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Kerala Congress Working Chairman PC Thomas visited KM Mani's residence.

കേരള കോൺഗ്രസുകാർ തമ്മിൽ അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലമാണ് കോട്ടയം. യുഡിഎഫ് സ്ഥാനാർഥി ഫ്രാന്‍സിസ് ജോര്‍ജിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തില്‍ എത്തിയിരിക്കുന്ന സമയത്ത് ജോസഫ് വിഭാഗത്തിലുണ്ടായിരിക്കുന്ന പ്രശ്നങ്ങൾ യുഡിഎഫിനെ അലട്ടുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപിൽ വീണ്ടും രാജിയുണ്ടായിരുന്നു. സംസ്ഥാന ജെനറൽ സെക്രടറി പ്രസാദ് ഉരുളികുന്നമാണ് പാർടി വിട്ടത്. മോൻസ് ജോസഫ് എംഎല്‍എയുടെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് പ്രസാദ് ഉരുളികുന്നം പ്രതികരിച്ചത്.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Kerala Congress Working Chairman PC Thomas visited KM Mani's residence.

Post a Comment