Follow KVARTHA on Google news Follow Us!
ad

Found Dead | കൃഷിയിടത്തില്‍ കുഴഞ്ഞുവീണനിലയില്‍ കണ്ടെത്തിയ കര്‍ഷകന്‍ മരിച്ചു; സൂര്യാഘാതമേറ്റതാണെന്ന് സംശയം; ദേഹം പൊള്ളിയനിലയില്‍

പോസ്റ്റ്‌മോര്‍ടം റിപോര്‍ട് കിട്ടിയാല്‍ മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടര്‍മാര്‍ Found Dead, Dead Body, Farmer, Postmortem, Kerala News
കൊല്ലം: (KVARTHA) കൃഷിയിടത്തില്‍ കുഴഞ്ഞുവീണനിലയില്‍ കണ്ടെത്തിയ കര്‍ഷകന്‍ മരിച്ചു. സൂര്യാഘാതമേറ്റതാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ദേഹം പൊള്ളിയനിലയില്‍ കാണപ്പെട്ടു. കുന്നിക്കോട് തെങ്ങുവിള വീട്ടില്‍ ബിജുലാല്‍ (47) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കു 12.30നു വീടിനു സമീപത്തെ പുരയിടത്തിലാണ് സംഭവം.

കൃഷിയിടത്തില്‍ പോകുകയാണെന്നും പറഞ്ഞാണ് ബിജുലാല്‍ വീട്ടില്‍നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൃഷിയിടത്തില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടത്.

Farmer Found Dead in Field, Kollam, News, Found Dead, Dead Body, Farmer, Doctors, Hospital, Treatment, Postmortem, Kerala News

ശരീരത്തില്‍ പുറം ഭാഗത്തും കയ്യുടെ വശങ്ങളിലും വയര്‍ ഭാഗത്തും പൊള്ളിയ നിലയില്‍ തൊലി അടര്‍ന്നിരിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ പുനലൂര്‍ താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റ്‌മോര്‍ടം റിപോര്‍ട് കിട്ടിയാല്‍ മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഭാര്യ: ചിഞ്ചു. മക്കള്‍: അമൃത, അമിത.

Keywords: Farmer Found Dead in Field, Kollam, News, Found Dead, Dead Body, Farmer, Doctors, Hospital, Treatment, Postmortem, Kerala News.

Post a Comment