Follow KVARTHA on Google news Follow Us!
ad

Etihad Airways | കൂടുതൽ വിമാന സർവീസുകളുമായി ഇത്തിഹാദ്; തിരുവനന്തപുരത്തേക്ക് അടക്കം പ്രതിവാര വിമാനങ്ങളുടെ എണ്ണം വർധിക്കും

സൗദി അറേബ്യയിലെ പുതിയ റൂട്ടിലും സ‍ർവീസ് തുടങ്ങും, Etihad Airways,Flight, ഗൾഫ് വാർത്തകൾ, UAE News,
തിരുവനന്തപുരം: (KVARTHA) ഇന്ത്യയിലേക്കും സൗദി അറേബ്യയിലേക്കുമടക്കം കൂടുതൽ വിമാന സർവീസുകളുമായി യുഎഇ വിമാന കമ്പനിയായ ഇത്തിഹാദ്. ജൂൺ 24 മുതൽ ഇത്തിഹാദ് സൗദി അറേബ്യയിലെ പുതിയ റൂട്ടിൽ സ‍ർവീസ് തുടങ്ങും. സൗദിയിലേക്കുള്ള നാലാമത്തെ റൂട്ട് സർവീസാണ് ഇത്. അൽ ഖസീമിലേക്കാണ് പുതിയ സ‍ർവീസ്.
 
News, Malayalam-News, World, World-News, Gulf, Gulf-News, Kerala, Etihad Expands To 76 Destinations.

അബുദബിയിലെ ശെയ്ഖ് സാഇദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് അൽ ഖസീമിലെ പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്കും തിരിച്ചും ആഴ്ചയിൽ നാല് തവണ വിമാനങ്ങൾ സ‍ർവീസ് നടത്തും. നേരത്തെ പ്രഖ്യാപിച്ച അൻ്റാലിയ, ജയ്പൂർ റൂട്ടുകൾ ജൂൺ 15 ന് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

കൂടാതെ തിരുവനന്തപുരം (ഇന്ത്യ), അമ്മാൻ (ജോർദാൻ), കെയ്‌റോ (ഈജിപ്ത്), കറാച്ചി (പാകിസ്ഥാൻ), കൊളംബോ (ശ്രീലങ്ക) എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിക്കും. തിരുവനന്തപുരത്തേക്ക് പ്രതിവാര സർവീസുകൾ മൂന്നെണ്ണം വർധിപ്പിച്ച് 10 ആയി ഉയർത്തും. ഇത്തിഹാദിന് നിലവിൽ 14 എയർബസ് എ320, ഒമ്പത് എ321, അഞ്ച് എ350, നാല് എ380, ഒമ്പത് ബോയിംഗ് 777, 33 ഡ്രീംലൈനർ 787-9, 10 ഡ്രീംലൈനർ 787-10, അഞ്ച് ബോയിങ്-777എഫ് എന്നിങ്ങനെ 89 വിമാനങ്ങളുണ്ട്.

Keywords: News, Malayalam-News, World, World-News, Gulf, Gulf-News, Kerala, Etihad Expands To 76 Destinations.

Post a Comment