Follow KVARTHA on Google news Follow Us!
ad

UAE Flight | ഇസ്രാഈല്‍ - ഇറാന്‍ സംഘര്‍ഷം: യുഎഇയിലെ വിമാന കമ്പനികൾ നിരവധി വിമാനങ്ങൾ റദ്ദാക്കി; മറ്റുചിലതിന്റെ റൂട്ടുകളിലും മാറ്റം വരുത്തി; യാത്രക്കാർ ഇക്കാര്യം ചെയ്യണമെന്ന് നിർദേശം

ഇറാനു മുകളിലൂടെയുള്ള വിമാന സർവീസുകൾ നിർത്തിവച്ചു Iran, Israel, ഗൾഫ് വാർത്തകൾ, UAE News
ദുബൈ: (KVARTHA) ഇറാനും ഇസ്രാഈലും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനാൽ യുഎഇയിലെ വിമാന കമ്പനികൾ നിരവധി വിമാനങ്ങൾ റദ്ദാക്കി. ചില വിമാനങ്ങളുടെ റൂട്ടുകളിലും മാറ്റം വരുത്തി. ഇസ്രാഈലിനെതിരായ ഇറാൻ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ജോർദാൻ, ഇസ്രാഈൽ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങൾ താത്കാലികമായി വ്യോമാതിർത്തി അടച്ചതിനെത്തുടർന്നാണ് എമിറേറ്റ്‌സ്, ഇത്തിഹാദ് എയർവേയ്‌സ് , ഫ്‌ളൈദുബായ് എന്നിവ ചില വിമാനങ്ങൾ റദ്ദാക്കുകയും മറ്റുള്ളവ വഴി തിരിച്ചുവിടുകയും ചെയ്തത്..

Emirates, Etihad and other UAE airlines cancel and divert flights amid airspace closures

ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് ഞായറാഴ്ച ടെൽ അവീവ് , അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. നിരവധി യൂറോപ്യൻ, വടക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളുടെ റൂട്ടുകളിലാണ് മാറ്റം വരുത്തിയത്. ദുബൈ എമിറേറ്റ്‌സ് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും മറ്റുള്ളവ റദ്ദാക്കുകയും ചെയ്തു. ഫ്ലൈദുബൈയും ഞായറാഴ്ച നിരവധി വിമാനങ്ങൾ റദ്ദാക്കി. ജോര്‍ദാനിലെ അമ്മാനിലേക്കും ഇസ്രാഈലിലെ ടെല്‍ അവീവിലേക്കും പുറപ്പെട്ട രണ്ട് ഫ്‌ലൈദുബായ് വിമാനങ്ങള്‍ക്ക് ദുബൈയിലേക്ക് മടങ്ങേണ്ടി വന്നു. വിസ് എയർ അബുദബിയും ഞായറാഴ്ച രാവിലെ ഇസ്രാഈലിലേക്കുള്ള വിമാനം റദ്ദാക്കി.

ഇസ്രാഈലുമായുള്ള സംഘർഷം രൂക്ഷമായതോടെ ഇറാനു മുകളിലൂടെയുള്ള വിമാന സർവീസുകൾ വിമാനക്കമ്പനികൾ നിർത്തിവച്ചു. മേഖലയിലെ പല രാജ്യങ്ങളും വ്യോമാതിർത്തി നിയന്ത്രിച്ചിരിക്കുന്നതിനാൽ യൂറോപ്പിലേക്കോ യുഎസിലേക്കോ പോകുന്ന വിമാനങ്ങൾ സാധാരണഗതിയിൽ സൗദി അറേബ്യ, ഈജിപ്ത് വഴി തിരിച്ചുവിടേണ്ടി വരും.

യാത്രക്കാർ എന്തുചെയ്യണം?

ദുബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതോ എത്തിച്ചേരുന്നതോ ആയ യാത്രക്കാരോട് അവരുടെ വിമാനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്ക് emirates(dot)com-ൽ സ്റ്റാറ്റസ് പരിശോധിക്കാൻ എമിറേറ്റ്സ് നിർദേശിച്ചു. സമാന രീതിയിൽ ഇത്തിഹാദ് അടക്കമുള്ള കമ്പനികളും നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഇത് ചെയ്യുന്നതാണ് നല്ലത്.

Keywords: News, World, National, Dubai, Iran, Israel, UAE News, Passenger, Flight Service, Company, Emirates, Etihad and other UAE airlines cancel and divert flights amid airspace closures.
< !- START disable copy paste -->

Post a Comment