Follow KVARTHA on Google news Follow Us!
ad

Eid-ul-Fitr | മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ഈദുൽ ഫിത്വർ ബുധനാഴ്ച; പുണ്യ റമദാന് വിട

പാരസ്പര്യത്തിന്റെ ആഘോഷം, Eid ul fitr, Celebration, Ramadan, Malayalam News
കോഴിക്കോട്: (KVARTHA) വ്രത ശുദ്ധിയുടെ നാളുകൾക്ക് പരിസമാപ്തി കുറിച്ച് ഇസ്ലാം മത വിശ്വാസികൾ ബുധനാഴ്ച ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ശവ്വാൽ ഒന്ന് ബുധനാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി സുഹൈബ് മൗലവി തുടങ്ങിയവർ അറിയിച്ചു.
  
News, News-Malayalam-News, Kerala, Kerala-News, Eid-ul-fitr, Eid-ul-Fitr on Wednesday in Kerala.

റമദാനിൽ നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസുമായാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. പെരുന്നാൾ ആഘോഷത്തിന് മസ്‌ജിദുകളും വീടുകളും ഒരുങ്ങിയിട്ടുണ്ട്. പള്ളികളിൽ പെരുന്നാൾ ദിനത്തിലെ പ്രത്യേക നിസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ചിലയിടങ്ങളിൽ ഈദ് ഗാഹുകളും ഒരുക്കിയിട്ടുണ്ട്.

ആരും പട്ടിണികിടക്കരുതെന്ന സന്ദേശവുമായി നിർബന്ധിത ദാനമായ ഫിത്വർ സകാത് വിതരണത്തിന് ശേഷമാണ് പെരുന്നാള്‍ ആഘോഷങ്ങളിലേക്ക് കടക്കുക. പുതുവസ്ത്രങ്ങളും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് സന്തോഷം പങ്കുവെക്കുന്നതും രുചിയൂറും വിഭവങ്ങളും പെരുന്നാൾ ആഘോഷത്തിന് നിറംപകരുന്നു.

  

Keywords: News, News-Malayalam-News, Kerala, Kerala-News, Eid-ul-fitr, Eid-ul-Fitr on Wednesday in Kerala.

Post a Comment