Follow KVARTHA on Google news Follow Us!
ad

Smoking & Health | ഇ - സിഗരറ്റ്: കാണാന്‍ ഏറെ ആകര്‍ഷണീയം; പക്ഷേ ആരോഗ്യത്തിന് വില്ലൻ! രോഗങ്ങൾ നിങ്ങളെ കാത്തിരിപ്പുണ്ട്

ഹൃദ്രോഗ സാധ്യത കൂടുമെന്നും പഠനം, E-cigarette, Health, Lifestyle, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. അമിതമായ പുകവലി നിരന്തര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. കാൻസറിന് വരെ കാരണമാണ് അമിതമായ പുകവലി. സാധാരണ സിഗരറ്റ് ആയാലും ഇ - സിഗരറ്റ് ആയാലും സംഗതി പുകവലി ഹാനികരം തന്നെയാണ്. ഇ - സിഗരറ്റുകള്‍ സാധാരണ സിഗരറ്റിൽ നിന്ന് പുകവലിക്കുന്നവർക്ക് വിടുതലുമായി എത്തിയതാണ്. ലോകാരോഗ്യ സംഘടനയും ഇ- സിഗരറ്റും അപകടമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
  
News, News-Malayalam-News, National, National-News, Health, Health-News, E-cigarette use: Dangerous side effects.

നമ്മുടെ ആരോഗ്യത്തിന് നിരന്തര പ്രശ്നങ്ങൾ ഉണ്ടാക്കാനും നിത്യ രോഗിയാക്കി മാറ്റാനും ഈ സിഗരറ്റിൽ അടങ്ങിയിട്ടുള്ള അപകടകരമായ ഘടകങ്ങൾ കരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇ - സിഗരറ്റിന്റെ രൂപം കാഴ്ചയിൽ പേന പോലെയാണ്. സാധാരണ സിഗരറ്റ് പോലെ ഇതിൽ പുകയിലയുടെ സാന്നിധ്യം ഇല്ല. പകരം ദ്രവരൂപത്തിലുള്ള നിക്കോട്ടിനാണ് ഇതില്‍ ഉപയോഗിക്കുന്നത്. സിഗരറ്റ് വലി കാരണം മൂലം ഉണ്ടാകുന്ന ദന്തക്ഷയം, ചുണ്ട് കറുക്കുക തുടങ്ങിയ ദോഷവശങ്ങള്‍ ഇലക്ട്രോണിക് സിഗരറ്റിൻറെ ഉപയോഗം മൂലം ഉണ്ടാവാറില്ലെന്നാണ് പറയുന്നത്.

ഇ-സിഗരറ്റുകൾ സാധാരണ സിഗരറ്റിനെക്കാൾ സുരക്ഷിതമാണെന്ന തെറ്റിദ്ധാരണ വ്യാപകമാണ്. എന്നാൽ, ഇവ പുകയില സിഗരറ്റിനെ പോലെ തന്നെ അപകടകാരികളാണ്‌ എന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പഴങ്ങളുടെയും മിഠായികളുടെയും രുചി കൂട്ടുന്ന ഇ-ലിക്വിഡുകൾ ചെറുപ്പക്കാരെ ഇ-സിഗരറ്റുകളുടെ ഉപയോഗത്തിലേക്ക് ആകർഷിക്കുന്നു. എന്നാൽ, ഈ രാസവസ്തുക്കളുടെ ദീർഘകാല ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അവർ മനസിലാക്കുന്നില്ല.

ഇ-സിഗരറ്റുകളിൽ ഒരുതരം ദ്രാവകത്തെ ഏയറോസോളാക്കി മാറ്റുന്ന പ്രക്രിയയാണ് നടക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഈ പ്രക്രിയ പുകയായി ശ്വാസകോശത്തിലേക്ക് എളുപ്പത്തിൽ വലിച്ച് കയറ്റുന്നു. പ്രോപ്പിലിൻ ഗ്ലൈക്കോൾ, ഗ്ലിസറോൾ, നിക്കോട്ടിൻ, വെള്ളം, ഫ്ലേവറിങ്സ്, പ്രിസർവേഷൻ എന്നിവയാണ് ഈ ദ്രാവകത്തിൽ സാധാരണയായി അടങ്ങിയിരിക്കുന്നത്. ഈ പറഞ്ഞവയുടെ പ്രത്യേക കോമ്പിനേഷൻ ഇ - സിഗരറ്റുകളിലേക്ക് പുകവലിക്കാരെ ആകർഷിക്കുന്നു.


ഇ - സിഗരറ്റ് മൂലം ഉണ്ടാകുന്ന മറ്റു ആരോഗ്യ പ്രശ്നങ്ങൾ

* കാൻസർ: അർബുദത്തിന് കാരണമാകുന്ന 'ബെൻസേൻ' എന്ന ഘടകം ഇ-സിഗരറ്റ് വാപ്പറുകളിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു
* ഹൃദ്രോഗ സാധ്യത വർധിപ്പിക്കും: ഇ - സിഗരറ്റില്‍ നിന്നുള്ള പുക അമിതമായി ശ്വസിക്കുന്നവരുടെ ഹൃദയത്തിന് തകരാറുകള്‍ ഉണ്ടാകാമെന്ന് പഠനങ്ങൾ പറയുന്നു.
* രക്തസമ്മര്‍ദം കൂടാനും ഇ-സിഗരറ്റിന്റെ അമിതമായ ഉപയോഗം കാരണമായേക്കാം.
* ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെയും ബാധിക്കാം. ശ്വാസ കോശ തകരാറുകളും ശ്വസന വൈകല്യങ്ങളും അതുപോലെ തന്നെ മറ്റുചില പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
* നിത്യ ഉപയോഗികൾ കൂടുതൽ ശ്രദ്ധിക്കുക. രോഗങ്ങൾ നിങ്ങളെ കാത്തിരിപ്പുണ്ട്.

Keywords: News, News-Malayalam-News, National, National-News, Health, Health-News, E-cigarette use: Dangerous side effects.

Post a Comment