Follow KVARTHA on Google news Follow Us!
ad

VD Satheesan | 'സ്വന്തം ജില്ലാ സെക്രടറിയുടെ കട്ടിലിനടിയില്‍ കാമറവെച്ച സി പി എമ്മുകാര്‍ എന്തും ചെയ്യും'; കെ കെ ശൈലജ ടീചര്‍ക്കെതിരെ അധിക്ഷേപമുണ്ടായ സംഭവത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് വി ഡി സതീശന്‍

കോണ്‍ഗ്രസും യു ഡി എഫും സ്ത്രീകള്‍ക്കെതിരെ ആക്ഷേപം ഉന്നയിക്കാറില്ല Cyber Attack, KK Shailaja Teacher, VD Satheesan, CM Pinarayi, First Accused, Chief
കണ്ണൂര്‍: (KVARTHA) വടകര മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീചര്‍ക്കെതിരെ അധിക്ഷേപമുണ്ടായ സംഭവത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാനൂര്‍ പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ അധിക്ഷേപമുണ്ടെന്ന പരാതി 25-ദിവസങ്ങള്‍ക്ക് മുന്‍പ് ടീചര്‍ മുഖ്യമന്ത്രിക്കും കേരളാ പൊലീസിനും കൈമാറിയതാണ്. അതില്‍ ഇതുവരെ നടപടിയെടുക്കാത്ത മുഖ്യമന്ത്രിയും പൊലീസുമാണ് കേസിലെ മുഖ്യപ്രതികള്‍.

കോണ്‍ഗ്രസും യു ഡി എഫും സ്ത്രീകള്‍ക്കെതിരെ ആക്ഷേപം ഉന്നയിക്കാറില്ല. ഉമ തോമസിനും അച്ചു ഉമ്മനും ഉള്‍പെടെ സി പി എം നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും സതീശന്‍ പറഞ്ഞു.

ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ സി പി എമ്മും സ്ഥാനാര്‍ഥിയും നുണബോംബിറക്കുകയാണ്. കോവിഡ് അഴിമതി കെ കെ ശൈലജയ്ക്കെതിരെ പ്രതിപക്ഷം ഇനിയും ഉന്നയിക്കും. കോവിഡ് മരണങ്ങള്‍ മറച്ചുവെച്ച അതേ പിആര്‍ ഏജന്‍സിയാണ് വടകരയിലും നുണബോംബ് പൊട്ടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

കെ കെ രമയെയും യു ഡി എഫ് വനിതാ നേതാക്കളെയും ഉമ്മന്‍ചാണ്ടിയുടെ പെണ്‍മക്കളെയും ആക്ഷേപിച്ചപ്പോള്‍ ഈ സ്ത്രീപക്ഷ വാദികള്‍ എവിടെയായിരുന്നു. സ്വന്തം ജില്ലാ സെക്രടറിയുടെ കട്ടിലിനടിയില്‍ കാമറവെച്ച സി പി എമ്മുകാര്‍ എന്തും ചെയ്യും. എല്‍ ഡി എഫും സി പി എമ്മും വരുന്ന തിരഞ്ഞെടുപ്പില്‍ ഒരുസീറ്റില്‍ പോലും വിജയിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.


കഴിഞ്ഞ ഒരുമാസക്കാലമായി മോദിക്കും സംഘപരിവാറിനുമെതിരെ ഒന്നും പറയാതെ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരന്തരം ആക്ഷേപം ഉന്നയിക്കുകയാണ്. ഇന്നലെ പ്രധാനമന്ത്രിക്ക് മറുപടി നല്‍കിയപ്പോള്‍ പോലും ശ്രദ്ധയോട് കൂടിയുളള വിനീത ഭാവത്തിലായിരുന്നു മുഖ്യമന്ത്രി.

ഞങ്ങള്‍ രണ്ടുപേരും ഒന്നല്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇപ്പോള്‍ സംസാരിക്കുന്നത്. ഇവര്‍ രണ്ടുപേരും ഒന്നാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ ആക്ഷേപം ഉന്നയിച്ച്, ബി ജെ പിയെ പ്രീതിപ്പെടുത്തുന്നതിനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Keywords: News, Kerala, Kerala-News, Politics, Politics-News, Cyber Attack, KK Shailaja Teacher, VD Satheesan, CM Pinarayi, First Accused, Chief Minister, Opposition Leader, Complaint, Kerala Police, CPM, UDF, Congress, Candidates, LDF, Rahul Gandhi, Cyber attack against KK Shailaja teacher; VD Satheesan said that the first accused was the Chief Minister.

Post a Comment