Follow KVARTHA on Google news Follow Us!
ad

Bird Flu | ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; കൂട്ടത്തോടെ കൊന്നൊടുക്കുമെന്ന് അധികൃതര്‍

നിലവില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ജില്ലാഭരണകൂടം Bird Flu, Warning, Health News, Kerala News
ആലപ്പുഴ: (KVARTHA) ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ചെറുതനയിലും എടത്വായിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താനക്കണ്ടത്തില്‍ ദേവരാജന്‍, ചിറയില്‍ രഘുനാഥന്‍ എന്നിവരുടെ താറാവുകള്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. രഘുനാഥന് രണ്ടു മാസം പ്രായമുള്ള 2000 താറാവുകളും ദേവരാജന് മൂന്നു മാസം പ്രായമുള്ള 15,000 താറാവുകളുമാണുള്ളത്.

ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നിലവില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും രോഗബാധിത മേഖലയില്‍ നിന്നും താറാവുകളെ കൂട്ടത്തോടെ കൊന്ന് നശിപ്പിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ തന്നെ താറാവുകളെ നശിപ്പിക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു.

Bird flu makes a comeback in Kerala’s Alappuzha district, Alappuzha, News, Bird Flu, Warning, Health News, Farmers, Allegation, Compensation, Kerala News
 
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ആലപ്പുഴയിലെ തെക്കന്‍ മേഖലകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത്. ഇതിന് പിന്നാലെ അയച്ച സാമ്പിളുകളുടെ പരിശോധനഫലം ബുധനാഴ്ച ഉച്ചയോടെയാണ് ലഭിച്ചത്. തുടര്‍ന്ന്, ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കുകയും ഇറച്ചി വില്‍പ്പന വിലക്കുകയും ചെയ്തു.

ക്രമമായ ഇടവേളകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നതും താറാവുകളെ കൊന്നൊടുക്കുന്നതും കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്. സര്‍കാരില്‍ നിന്നും ധനസഹായം കൃത്യമായി ലഭിക്കാറില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.

Keywords: Bird flu makes a comeback in Kerala’s Alappuzha district, Alappuzha, News, Bird Flu, Warning, Health News, Farmers, Allegation, Compensation, Kerala News. 

Post a Comment