Follow KVARTHA on Google news Follow Us!
ad

Resigned | 'ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടു'; ഇസ്രാഈൽ സൈന്യത്തിന്റെ ഇൻ്റലിജൻസ് മേധാവി രാജിവച്ചു

ഈ സംഭവത്തിന്റെ പേരിൽ രാജിവെക്കുന്ന ആദ്യത്തെ മുതിർന്ന ഉദ്യോഗസ്ഥൻ, Palestine, Hamas, Israel, Gaza, ലോക വാർത്തകൾ
ടെൽ അവീവ്: (KVARTHA) ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രാഈലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് കാരണമായ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രാഈൽ ആർമി ഇൻ്റലിജൻസ് മേധാവി മേജർ ജനറൽ അഹരോൺ ഹലീവ രാജിവച്ചതായി സൈന്യം അറിയിച്ചു. 38 വർഷം സേനയിൽ സേവനമനുഷ്ഠിച്ച ഹലീവ ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി രാജിക്കത്തിൽ പറഞ്ഞു.
  
News, Malayalam-News, World, Israel-Palestine-War, Army intel chief resigns over Hamas attack.

എൻ്റെ കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗം ഞങ്ങളെ ഏൽപ്പിച്ച ചുമതല നിറവേറ്റിയില്ല. അന്ന് മുതൽ ആ കറുത്ത ദിനം എന്നോടൊപ്പമുണ്ട്. ആ വേദന ഞാൻ എന്നും കൊണ്ടുനടക്കും, ഹലീവ പറഞ്ഞു. തനിക്ക് പകരക്കാരനെ നിയമിക്കുമെന്നും അതുവരെ ഹമാസിനെ പരാജയപ്പെടുത്താൻ എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിൻ്റെ പേരിൽ രാജിവെക്കുന്ന ആദ്യത്തെ മുതിർന്ന ഉദ്യോഗസ്ഥനാണ് മേജർ ജനറൽ ഹലീവ. ഏകദേശം 1,200 പേർ കൊല്ലപ്പെട്ട ആക്രമണം തടയാനാകാത്തതിൽ സൈന്യവും ഇസ്രാഈൽ സർക്കാരും വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ ഗസ്സയിൽ ഇസ്രാഈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 34,151 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം 104 പേർക്ക് പരിക്കേറ്റു. ഇതോടെ പരിക്കേറ്റവരുടെ എണ്ണം 77,084 ആയി വർധിച്ചു.

Keywords: News, Malayalam-News, World, Israel-Palestine-War, Army intel chief resigns over Hamas attack.

Post a Comment