എന്നിരുന്നാലും, ഹോളി ദിനത്തിൽ സംഭവിക്കുന്ന ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ലെന്നതാണ് പ്രത്യേകത. അമേരിക്ക, ജപ്പാൻ, റഷ്യ, അയർലൻഡ്, ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഗ്രഹണം ദൃശ്യമാകും. ഇന്ത്യയിൽ ഹോളി ഉത്സവത്തെ ഗ്രഹണം ബാധിക്കുകയുമില്ല. അതുകൊണ്ട് ആശങ്കകളില്ലാതെ ഹോളി ആഘോഷിക്കാം.
ഫാൽഗുന മാസത്തിലെ ശുക്ല പക്ഷത്തിലെ പൗർണമി രാത്രിയിൽ ഹോളിക ദഹനം നടത്തുകയും അടുത്ത ദിവസം ഹോളി ആഘോഷിക്കുകയും ചെയ്യുന്നു. ഹൈന്ദവ വിശ്വാസത്തില്‍ ചന്ദ്രഗ്രഹണം അശുഭകരമായി കണക്കാക്കപ്പെടുന്നു. ഗ്രഹണകാലത്ത് മംഗളകരവും ശുഭകരവുമായ ജോലികൾ ചെയ്യുന്നത് നിഷിദ്ധമാണ്. എന്നിരുന്നാലും, ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകാത്തതിനാൽ, സൂതക് കാലഘട്ടം ഉണ്ടാകില്ല.
സൂര്യനും ഭൂമിയും ചന്ദ്രനും യഥാക്രമം നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി ക്രമീകരിക്കപ്പെടുകയൂം ഭൂമിയുടെ നിഴൽ നിഴൽ ചന്ദ്രനിൽ പതിക്കുകയും ചെയ്യുന്നു.
Keywords: Holi, News-Malayalam-News, National, National-News, Lifestyle, Lifestyle-News, Lunar Eclipse to coincide with Holi 2024; Will it affect celebrations in India? All you want to know