Follow KVARTHA on Google news Follow Us!
ad

Holi Food | നാവിൽ കൊതിയൂറും! ഹോളിയുടെ 7 പരമ്പരാഗത ഭക്ഷണങ്ങൾ ഇതാ; മധുരപലഹാരങ്ങൾ മുതൽ പാനീയങ്ങൾ വരെ

ഇന്ത്യയുടെ സാംസ്കാരിക സമ്പന്നതയെയും പ്രതിനിധീകരിക്കുന്നു, Religion, Holi, Festivals Of India, Foods
ന്യൂഡെൽഹി: (KVARTHA) ഇന്ത്യയിലും ലോകത്തിൻ്റെ മറ്റു പല ഭാഗങ്ങളിലും ആഘോഷിക്കുന്ന ചടുലവും വർണാഭമായതുമായ ഉത്സവമാണ് ഹോളി. ഇത് നിറങ്ങളുടെ ഉത്സവം മാത്രമല്ല ഭക്ഷണത്തിൻ്റെ ആഘോഷം കൂടിയാണ്. മധുരപലഹാരങ്ങൾ മുതൽ രുചികരമായ ലഘുഭക്ഷണങ്ങൾ വരെ, ഹോളി ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ നാവിൽ വെള്ളമൂറുന്ന വൈവിധ്യമാർന്ന വിഭവങ്ങളുണ്ട്. ഈ വിഭവങ്ങൾ രുചികരം മാത്രമല്ല, ഇന്ത്യയുടെ സാംസ്കാരിക സമ്പന്നതയെയും വൈവിധ്യത്തെയും പ്രതിനിധീകരിക്കുന്നു. ഈ ഉത്സവ നാളുകളിൽ ആസ്വദിക്കാൻ പറ്റിയ ഏഴ് പരമ്പരാഗത ഹോളി ഭക്ഷണങ്ങൾ അറിയാം.
  
News, Holi, News-Malayalam-News, National, National-News, Lifestyle, Lifestyle-News, Holi: 7 traditional foods to enjoy on this festival.

1. ഗുജിയ
  
News, Holi, News-Malayalam-News, National, National-News, Lifestyle, Lifestyle-News, Holi: 7 traditional foods to enjoy on this festival.

ജനപ്രിയ ഉത്തരേന്ത്യൻ ഹോളി മധുരപലഹാരമാണ് ഗുജിയ. ഇത് മധുരമുള്ള ഖോയ (പാൽ കുറുകിയത്), അരച്ച തേങ്ങ, ഡ്രൈ ഫ്രൂട്സ് എന്നിവയുടെ മിശ്രിതം കൊണ്ട് നിറയ്ക്കുകയും സ്വർണ തവിട്ട് നിറമാകുന്നതു വരെ വറുത്തെടുക്കുകയും ചെയ്യുന്നു. പലപ്പോഴും മുകളിൽ പഞ്ചസാര പൊടിച്ചത് വിതറുന്നു.

2. തണ്ടൈ
  
News, Holi, News-Malayalam-News, National, National-News, Lifestyle, Lifestyle-News, Holi: 7 traditional foods to enjoy on this festival.

ഹോളിയുടെ പര്യായമായ ഉന്മേഷദായകമായ പാനീയമാണ് തണ്ടൈ. പാൽ, പഞ്ചസാര, ഏലക്ക, പെരുംജീരകം, കുരുമുളക് എന്നിവയുൾപ്പെടെ വിവിധതരം സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതമാണിത്. തണ്ടൈ പലപ്പോഴും റോസാദളങ്ങളും ബദാമും കൊണ്ട് അലങ്കരിച്ചിരിക്കും, തണുപ്പിച്ചാണ് വിളമ്പുന്നത്.

3. ദഹി വട അല്ലെങ്കിൽ ദഹി ഭല്ല
  
News, Holi, News-Malayalam-News, National, National-News, Lifestyle, Lifestyle-News, Holi: 7 traditional foods to enjoy on this festival.

വടകൾ തൈരിൽ കുതിർത്ത് ഉണ്ടാക്കി, അതിന് മുകളിൽ എരിവും മസാലയും ഉള്ള ചട്ണി ചേർത്തോരുക്കുന്ന ജനപ്രിയ ഹോളി ലഘുഭക്ഷണമാണ് ദഹി വട അല്ലെങ്കിൽ ദഹി ഭല്ല. മധുരം, പുളി, മസാലകൾ എന്നിവയുടെ മികച്ച മിശ്രിതമാണിത്, നിങ്ങളുടെ രുചി മുകുളങ്ങളെ ത്രസിപ്പിക്കുമെന്ന് ഉറപ്പാണ്.

4. പുരൻ പോളി
  
News, Holi, News-Malayalam-News, National, National-News, Lifestyle, Lifestyle-News, Holi: 7 traditional foods to enjoy on this festival.

ഗോതമ്പ് മാവിൻ്റെ ഉള്ളിൽ ശർക്കരയും പയറും ചേർത്ത മിശ്രിതം നിറച്ച് ഉണ്ടാക്കുന്ന മധുരമുള്ള വിഭവമാണ് പുരൻ പോളി. കേരളത്തിൽ ഇത് ബോളി എന്നും അറിയപ്പെടുന്നു. പലപ്പോഴും നെയ്യിനൊപ്പമാണ് വിളമ്പുന്നത്, ഹോളി സമയത്ത് ഇത് നിർബന്ധമായും ഉണ്ടായിരിക്കും.

5. പാപ്‌ഡി ഛാട്ട്
  
News, Holi, News-Malayalam-News, National, National-News, Lifestyle, Lifestyle-News, Holi: 7 traditional foods to enjoy on this festival.

ഹോളി സമയത്ത് സാധാരണയായി കഴിക്കുന്ന ജനപ്രിയ തെരുവ് ഭക്ഷണമാണ് പാപ്‌ഡി ഛാട്ട്. പപ്പടം പോലെ വറുത്തെടുക്കുന്ന പാപ്‌ഡി ഛാട്ടിനു മുകളിൽ വേവിച്ച ഉരുളക്കിഴങ്ങ്, ചെറുപയർ, തൈര്, പുളി ചട്നി എന്നിവ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. എരിവും പുളിയും മധുരവും പാകത്തിനു ചേർന്നൊരു രസികൻ ചാട്ട് മസാലയാണിത്.

6. മാൽപുവ
  
News, Holi, News-Malayalam-News, National, National-News, Lifestyle, Lifestyle-News, Holi: 7 traditional foods to enjoy on this festival.

പാൻ കേക്കിന്റെ മധുരം ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടപ്പെടുന്നൊരു രുചിയാണ് മാൽപുവയുടേത്. ഇത് ഒരു ജനപ്രിയ ഹോളി മധുരപലഹാരമാണ്. മൈദ മാവ് ഉപയോഗിച്ചാണ് രുചികരമായ മാൽപുവ തയ്യാറാക്കുന്നത്. മാൽപുവ പലപ്പോഴും പ്രധാന മധുരപലഹാരമായി കണക്കാക്കി മിക്ക ആഘോഷ വേളകളിലും ഉപയോഗിക്കാറുണ്ട്.

7. കച്ചോരി
  
News, Holi, News-Malayalam-News, National, National-News, Lifestyle, Lifestyle-News, Holi: 7 traditional foods to enjoy on this festival.

കച്ചോരി, മസാലകൾ ചേർത്ത പയർ, ഉരുളക്കിഴങ്ങ് അല്ലെങ്കിൽ കടല എന്നിവ കൊണ്ട് നിറച്ച രുചികരമായ വിഭവമാണ്. ഇത് പലപ്പോഴും ചട്ണിക്കൊപ്പം വിളമ്പുന്നു, ഹോളി സമയത്ത് ഇത് ജനപ്രിയ ലഘുഭക്ഷണമാണ്.

Keywords: News, Holi, News-Malayalam-News, National, National-News, Lifestyle, Lifestyle-News, Holi: 7 traditional foods to enjoy on this festival.

إرسال تعليق