Follow KVARTHA on Google news Follow Us!
ad

Moringa Juice | മുരിങ്ങ ഇല ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ! ലഭിക്കുന്നത് ഒരുപാട് പോഷക ഗുണങ്ങള്‍

ഹൃദയത്തെ യാതൊരു പോറലും ഏല്‍ക്കാതെ സംരക്ഷിക്കുന്നു Moringa Juice, Health Benefits, Health Tips, Health, Kerala News
കൊച്ചി: (KVARTHA) മുരിങ്ങയുടെ കായയും, പൂവും ഇലയുമെല്ലാം ശരീരത്തിന് ആവശ്യമായ നിരവധി ഗുണങ്ങളാണ് നമുക്ക് നല്‍കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതുപോലെ തന്നെ ഒരുപാട് പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് മുരിങ്ങ ഇല ജ്യൂസും. അതുകൊണ്ടുതന്നെ ഇത് ദിവസവും കുടിച്ചാല്‍ ഗുണമല്ലാതെ ദോഷമൊന്നും സംഭവിക്കാന്‍ പോകുന്നില്ല. രോഗപ്രതിരോധ ശേഷി ഉള്‍പെടെ ശരീരത്തിന് ഒട്ടനവധി ഗുണങ്ങള്‍ നല്‍കുന്ന പോഷകങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.

Benefits of Drinking Moringa Supported By Science, Kochi, News, Moringa Juice, Health Benefits, Health Tips, Health, Sugar Control, Kerala News.

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുരിങ്ങ ഇലകള്‍. കൂടാതെ പ്രധാനപ്പെട്ട എല്ലാ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു. ഇലകളില്‍ പ്രധാനമായും കാല്‍സ്യം, പൊട്ടാസ്യം, ഫോസ് ഫറസ്, ഇരുമ്പ്, വിറ്റാമിന്‍ എ, ഡി, സി എന്നിവയും അടങ്ങിയിട്ടുണ്ട്. നിരവധി പഠനങ്ങളും ശാസ്ത്രീയ കണ്ടെത്തലുകളും പ്രകാരം മുരിങ്ങ ഇലകള്‍ പോഷകങ്ങളുടെ ശക്തികേന്ദ്രമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മുരിങ്ങയില ജ്യൂസ് കുടിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുന്നു എന്നറിയാം.



*ഹൃദയത്തെ സംരക്ഷിക്കുന്നു

മുരിങ്ങയില ജ്യൂസ് കുടിക്കുന്നത് വഴി ഹൃദയത്തെ യാതൊരു പോറലും ഏല്‍ക്കാതെ സംരക്ഷിക്കുന്നു. മാത്രമല്ല, രക്തക്കുഴലുകളെ സംരക്ഷിക്കുകയും ഹൃദയാഘാതത്തിനു കാരണമാകുന്ന ധമനികളിലെ ഫലകങ്ങള്‍ തടയുകയും ചെയ്യുന്നു.

*തലച്ചോറിന്റെ ആരോഗ്യം

ആന്റിഓക്‌സിഡന്റുകളുടെ മികച്ചൊരു കലവറയാണ് മുരിങ്ങയില ജ്യൂസ്. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കുകയും ചെയ്യുന്നു. മാത്രമല്ല, ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു. അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ, മറ്റ് മസ്തിഷ്‌ക പ്രശ്നങ്ങള്‍ എന്നിവയുള്ള ആളുകള്‍ക്ക് മുരിങ്ങയില ജ്യൂസ് കുടിക്കുന്നത് വഴി രോഗതീവ്രത കുറയ്ക്കുന്നു.

*കരളിനെ സംരക്ഷിക്കുന്നു

മുരിങ്ങ ഇലകളില്‍ ഉയര്‍ന്ന അളവില്‍ പോളിഫെനോള്‍ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. മുരിങ്ങയില ജ്യൂസ് കുടിക്കുന്നതിലൂടെ കരളിന്റെ ഫൈബ്രോസിസ് കേടുപാടുകള്‍ കുറയ്ക്കാനും കരളിലെ എന്‍സൈമുകളുടെ അളവ് വര്‍ധിപ്പിക്കാനും സാധിക്കും.

*ഊര്‍ജം വര്‍ധിപ്പിക്കുന്നു

മുരിങ്ങയില ജ്യൂസ് കുടിക്കുന്നതിലൂടെ ക്ഷീണം അകലുകയും ശരീരത്തിന്റെ ഊര്‍ജ നില വര്‍ധിക്കുകയും ചെയ്യുന്നു. വീട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുന്നവര്‍ക്ക് ദിവസവും രാവിലെ ഒരു കപ്പ് മുരിങ്ങ ചായയോ മുരിങ്ങയില ജ്യൂസോ കുടിക്കാവുന്നതാണ്. നല്ല ഉന്മേഷം ലഭിക്കും.

ശരീരത്തിലെ ബലഹീനതയും അലസതയും കുറയ്ക്കാന്‍ സഹായിക്കുന്ന ഇരുമ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്. മുരിങ്ങ ഇലകളില്‍ നല്ല അളവില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്, ഇത് ഇരുമ്പ് ആഗിരണം ചെയ്യപ്പെടാനും ശരീരം അത് ശരിയായി ഉപയോഗിക്കാനും സഹായിക്കുന്നു.

*അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നു

ആരോഗ്യകരമായ അസ്ഥികള്‍ക്ക് മുരിങ്ങ ഇല ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ശക്തവും ആരോഗ്യകരവുമായ അസ്ഥികള്‍ ആവശ്യമാണ്. അസ്ഥികളില്‍ വേദനയുള്ളവര്‍ക്ക് പതിവായി മുരിങ്ങ ഇല ജ്യൂസ് കുടിക്കാം. ഇതില്‍ കാല്‍സ്യം, വിറ്റാമിന്‍ കെ, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

*പ്രമേഹത്തിന് നല്ലത്

മുരിങ്ങ ഇലകളില്‍ ശക്തമായ ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. കൂടാതെ ശരീരത്തില്‍ പ്രമേഹത്തിന് കാരണമാകുന്ന കൊളസ്ട്രോള്‍, ലിപിഡുകള്‍, ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവയുടെ അളവും കുറയ്ക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കോശങ്ങളുടെ നാശത്തില്‍ നിന്ന് സംരക്ഷിക്കുകയും ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്യുന്നു.

*അണുബാധകളോട് പോരാടുന്നു

മുരിങ്ങയിലയില്‍ ആന്റിമൈക്രോബയല്‍, ആന്റി ബാക്ടീരിയല്‍ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചര്‍മ അണുബാധകള്‍, മൂത്രനാളിയിലെ അണുബാധകള്‍, ദഹന പ്രശ്നങ്ങള്‍ എന്നിവയ്ക്കെതിരെ പോരാടാന്‍ മുരിങ്ങയില ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ശക്തമായ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ പരുക്കുകളും മുറിവുകളും ഉണക്കാനും ജ്യൂസ് കഴിക്കാം. മുരിങ്ങ ഇലകളില്‍ രക്തം കട്ടപിടിക്കുന്ന സ്വഭാവമുണ്ട്. ഇത് രക്തസ്രാവം തടയാനും മുറിവിലെ അണുബാധ തടയാനും സഹായിക്കും.

*കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന പ്രകൃതിയുടെ ഔഷധക്കൂട്ടാണ് മുരിങ്ങയില എന്നുതന്നെ പറയാം. ഇതില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും കാഴ്ചശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കണ്ണിന്റെ പല പ്രശ്നങ്ങള്‍ തടയുന്നതിനും മുരിങ്ങയില ജ്യൂസ് കുടിക്കാവുന്നതാണ്.

*രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു

മുരിങ്ങ ഇലകളില്‍ ശക്തമായ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെയും പരാന്നഭോജികളെയും എളുപ്പത്തില്‍ നേരിടാന്‍ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. മാത്രമല്ല, ആരോഗ്യകരവും സജീവവുമായ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന വിറ്റാമിന്‍ എ, സി, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്.

മുരിങ്ങയില ജ്യൂസ് തയാറാക്കുന്ന വിധം

അരക്കപ്പ് മുരിങ്ങയില ഒരു കപ്പ് വെള്ളം ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം. രുചി വര്‍ധിപ്പിക്കാനായി ഇതിലേക്ക് നാരങ്ങാ നീരും ചേര്‍ക്കാവുന്നതാണ്.

Keywords: Benefits of Drinking Moringa Supported By Science, Kochi, News, Moringa Juice, Health Benefits, Health Tips, Health, Sugar Control, Kerala News.

Post a Comment