Follow KVARTHA on Google news Follow Us!
ad

Remanded | തളിപ്പറമ്പിലെ മാല പൊട്ടിക്കൽ കേസിലെ പ്രതി റിമാൻഡിൽ; കവർന്നെടുത്ത രണ്ട് മാലകൾ കണ്ടെത്തി

ജ്വലറികളില്‍ നിന്നാണ് കണ്ടെടുത്തത് Remanded, Crime, Kannur, Taliparamba
കണ്ണൂർ: (KVARTHA) തളിപ്പറമ്പ് മേഖലയിലെ മാലപൊട്ടിക്കല്‍ കേസില്‍ അറസ്റ്റിലായ പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി പി ലിജീഷ് രണ്ട് വയോധികമാരുടെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്ത മാലകള്‍ തെളിവെടുപ്പില്‍ പൊലീസ് കണ്ടെടുത്തു.

Accused remanded in chain snatching case.

ആന്തൂരിലെ രാധയുടെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്ത മൂന്നര പവന്‍ സ്വര്‍ണ മാലയും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20ന് പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുറുവങ്ങാട് എന്ന സ്ഥലത്തു വെച്ച് 75 വയസായ സ്ത്രീയുടെ കഴുത്തില്‍ നിന്നും പൊട്ടിച്ച മൂന്നു പവന്‍ സ്വര്‍ണ മാലയും പയ്യന്നൂരിലെ ജ്വലറികളില്‍ നിന്നുമാണ് പൊലീസ് കണ്ടെടുത്തത്.

നിരവധി മാല പൊട്ടിക്കല്‍ കേസുകളില്‍ പ്രതിയായ ലിജീഷിനെ ശനിയാഴ്ചയാണ് തളിപ്പറമ്പ് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Remanded, Crime, Kannur, Taliparamba, Case, Chain, Snatch, Jewellery, Police, Station, Athoor, Pazhayangadi, Kuruvangad, DYSP, Court, Accused remanded in chain snatching case.
< !- START disable copy paste -->

إرسال تعليق