Follow KVARTHA on Google news Follow Us!
ad

Study Abroad | വിദേശത്ത് പഠനം ആഗ്രഹിക്കുന്നവരാണോ? ആദ്യം ഈ കടമ്പ കടക്കണം; അറിയാം വിശദമായി

ഭാഷാ പ്രാവീണ്യം വിലയിരുത്തുക ലക്ഷ്യം Education, Study Abroad, ലോകവാർത്തകൾ, UK
ന്യൂഡെല്‍ഹി: (KVARTHA) വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് അതിനുള്ള യോഗ്യത നേടുന്നതിനായി വിവിധ പരീക്ഷകള്‍ വിജയിക്കണം. ഭാഷ കേട്ടാല്‍ മനസിലാവുന്നതിനും വായിക്കാനറിയുന്നതിനും എഴുതാനറിയുന്നതിനും സംസാരിക്കാന്‍ അറിയുന്നതിനുമായി നാല് അധ്യായങ്ങളാണ് ഇത്തരം പരീക്ഷകള്‍ക്ക് പൊതുവായുള്ളത്. പൊതുഭാഷയായി ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ഭാഷാ പ്രാവീണ്യം വിലയിരുത്തുന്നതിനാണ് ഇത്തരം പരീക്ഷകള്‍ നടത്തുന്നത്.

These entrance tests are your gateways to going abroad

ഐഇഎല്‍ടിഎസ് അക്കാദമിക് (www(dot)ielts(dot)org), ഐഇഎല്‍ടിഎസ് യുകെവിഐ (എല്ലാ അടിസ്ഥാന പ്രോഗ്രാമുകള്‍ക്കും), ടിഒഇഎഫ്എല്‍ ഐബിടി (www(dot)ets(dot)org), ഡിയുഒ ലിംഗോ (www(dot)englishtest(dot)duolingo(dot)com), പിയേഴ്‌സണ്‍ (www(dot)pearsonpte(dot)com). എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ട പരീക്ഷകള്‍. യുകെയിലെ സര്‍വകലാശാലകളില്‍ പ്രവേശനത്തിനായി അംഗീകാരമുള്ള പൊതുപ്രവേശന പരീക്ഷയാണ് ഐഇഎല്‍ടിഎസ്.

ബിരുദ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായും പരീക്ഷകളുണ്ട്. എല്‍ നാറ്റ് (www(dot)lnat(dot)ac(dot)uk) യുകെയില്‍ നിയമ പഠനം നടത്തുന്നതിനുള്ള പ്രത്യേക പ്രവേശന പരീക്ഷയാണിത്. ബിരുദതലത്തില്‍ നിയമം പഠിക്കാനുള്ള വിദ്യാര്‍ഥിയുടെ കഴിവ് വിലയിരുത്തുന്നതിന് യു കെ സര്‍വകലാശാലകളുടെ കണ്‍സോര്‍ഷ്യം വികസിപ്പിച്ച പ്രോഗ്രാമാണിത്.

വിദ്യാര്‍ഥിയുടെ അഭിരുചി, യുക്തി ചിന്ത, പൊതുധാരണ, വ്യാഖ്യാന നൈപുണ്യം, വിശകലനം തുടങ്ങിയവയാണ് ഇതില്‍ പരിശോധിക്കുന്നത്. എല്‍ സാക് (www(dot)lsac(dot)org/lsat) യുഎസിലെയും കാനഡയിലെയും നിയമ പഠനത്തിനുള്ള പരീക്ഷയാണ്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ യുക്തിപരവും വാക്കാലുള്ളതുമായ കഴിവുകളാണ് ഇതില്‍ പരിശോധിക്കപ്പെടുന്നത്.

Keywords: News, National, New Delhi, Education, Study Abroad, UK, Exam, Students, These entrance tests are your gateways to going abroad.
< !- START disable copy paste -->

Post a Comment