Follow KVARTHA on Google news Follow Us!
ad

NEET | നീറ്റ് പിജി 2024 പരീക്ഷാ തിയതി മാറ്റി; പുതിയ വിഞ്ജാപനം ഇറക്കി; ആഗസ്റ്റ് ആദ്യവാരം കൗണ്‍സലിങ്

മാര്‍ച് 3 ന് നടത്താനിരുന്നതാണ് മാറ്റിയത് NEET, PG, 2024 Exam, Examination, July 7; Cut-Off, Date, August 15
ന്യൂഡെല്‍ഹി: (KVARTHA) നീറ്റ് പിജി പരീക്ഷാ തിയതി പുനഃക്രമീകരിച്ചു. നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വര്‍ഷം ജൂലായ് ഏഴിന് നടക്കുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡികല്‍ സയന്‍സസ് (NBEMS) അറിയിച്ചു.

മാര്‍ച് മൂന്നിന് നടത്താനിരുന്ന പരീക്ഷയാണ് ജൂലൈയിലേക്ക് മാറ്റിയത്. തിയതി മാറ്റി പുതിയ വിഞ്ജാപനം ഇറക്കി. ആഗസ്റ്റ് ആദ്യവാരമായിരിക്കും കൗണ്‍സലിങ്. നാഷണല്‍ എക്സിറ്റ് ടെസ്റ്റ് (NExT) ഈ വര്‍ഷം നടക്കാന്‍ സാധ്യതയില്ലെന്നും അധികൃതര്‍ പറഞ്ഞു.


 

2018ലെ ബിരുദാനന്തര മെഡികല്‍ വിദ്യാഭ്യാസ (ഭേദഗതി) ചട്ടങ്ങള്‍ക്ക് പകരമായി ഈയിടെ വിജ്ഞാപനം ചെയ്ത പോസ്റ്റ്- ഗ്രാജ്വേറ്റ് മെഡികല്‍ എഡ്യുകേഷന്‍ റെഗുലേഷന്‍സ് 2023 അനുസരിച്ച് പിജി പ്രവേശനത്തിനായി നെക്സ്റ്റ് പ്രവര്‍ത്തനക്ഷമമാകുന്നതുവരെ നിലവിലുള്ള നീറ്റ് പിജി പരീക്ഷ തുടരും.

Keywords: News, National, National-News, Education, Educational-News, NEET, PG, 2024 Exam, Examination, July 7; Cut-Off, Date, August 15, NEET PG 2024 exam on July 7; cut-off date set at August 15.

Post a Comment