Follow KVARTHA on Google news Follow Us!
ad

Sabarimala | ശബരിമല മകരവിളക്കിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി; ആവശ്യത്തിന് കെ എസ് ആര്‍ ടി സി ബസുകള്‍ വിട്ടുനല്‍കുമെന്നും ഉറപ്പ്

ആളില്ലാത്ത സ്ഥലത്ത് വാഹനം പിടിച്ചിട്ടാല്‍ തീര്‍ഥാടകര്‍ ബുദ്ധിമുട്ടും K B Ganesh Kumar, KSRTC, Sabarimala, Pilggrims, Kerala News
പത്തനംതിട്ട: (KVARTHA) ശബരിമല മകരവിളക്കിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇത്തവണ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ആവശ്യത്തിന് കെ എസ് ആര്‍ ടി സി ബസുകള്‍ തീര്‍ഥാടനത്തിനായി വിട്ടു നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി. തീര്‍ഥാടകരുമായി പോകുന്ന ബസുകള്‍ വഴിയില്‍ തടഞ്ഞിടരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

K B Ganesh Kumar about Sabarimala KSRTTC Bus Problem, Pathanamthitta, News, K B Ganesh Kumar, KSRTC, Sabarimala, Pilgrims, Religion, Police, Kerala News

ഓരോ പൊലീസുകാരും തോന്നും പോലെ ബസ് വഴിയില്‍ തടഞ്ഞിടുന്ന സ്ഥിതിയാണുള്ളതെന്നും മന്ത്രി ആരോപിച്ചു. ആളില്ലാത്ത സ്ഥലത്ത് ബസ് പിടിച്ചിട്ടാല്‍ തീര്‍ഥാടകര്‍ ബുദ്ധിമുട്ടും. പൊലീസുകാര്‍ ഇക്കാര്യം പരിഗണിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ബസിനു മുന്നിലിരുന്നുളള ശരണം വിളി സമരവും ശരിയല്ലെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യാനല്ല ശബരിമലയില്‍ വരുന്നത്. നിലയ്ക്കലില്‍ ബസില്‍ കയറാനുള്ള തിരക്ക് കുറയ്ക്കാനുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അരവണയും അപ്പവും പമ്പയില്‍ വിതരണം ചെയ്താല്‍ സന്നിധാനത്തെ തിരക്ക് കുറയുമെന്ന നിര്‍ദേശവും മന്ത്രി മുന്നോട്ടുവച്ചു.

Keywords: K B Ganesh Kumar about Sabarimala KSRTTC Bus Problem, Pathanamthitta, News, K B Ganesh Kumar, KSRTC, Sabarimala, Pilgrims, Religion, Police, Kerala News.

Post a Comment