Follow KVARTHA on Google news Follow Us!
ad

Leukemia | 'പ്രീവാള്‍': കുട്ടികളിലെ രക്താര്‍ബുദത്തിന് കീമോതെറാപി മരുന്നുമായി ടാറ്റ ആശുപത്രി

രാജ്യത്ത് ലഭ്യമായിട്ടുള്ള ആദ്യ മരുന്നാണിതെന്ന് അധികൃതര്‍ Tata Hospital, Health, Leukemia, Medicine, Children, National News
മുംബൈ: (KVARTHA) കുട്ടികളിലെ രക്താര്‍ബുദ ചികിത്സയ്ക്ക് കഴിക്കാവുന്ന കീമോതെറാപി മരുന്നുമായി ടാറ്റ മെമോറിയല്‍ ആശുപത്രി. 'പ്രീവാള്‍' എന്നുപേരിട്ടിരിക്കുന്ന മരുന്ന് രാജ്യത്തെ പ്രമുഖ ആശുപത്രികളിലെ ഫാര്‍മസികളില്‍ ഉടന്‍ ലഭ്യമായിത്തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊടിരൂപത്തിലുള്ളതാണ് മരുന്ന്.

Tata Hospital with Bangalore lab develop India’s first oral suspension for leukemia, Bengaluru, News, Tata Hospital, Leukemia, Medicine, Children, Health, Treatment, National News

മുംബൈയിലെ ടാറ്റ മെമോറിയല്‍ ഹോസ്പിറ്റലിലും നവിമുംബൈയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ട്രീറ്റ് മെന്റ് റിസര്‍ച് ആന്‍ഡ് എഡ്യൂകേഷന്‍ ഇന്‍ കാന്‍സറും സംയുക്തമായി ബംഗ്ലൂരുവിലെ ഐ ഡി ആര്‍ എസ് ലാബുമായി ചേര്‍ന്നാണ് മരുന്ന് വികസിപ്പിച്ചത്.

കുട്ടികളിലെ രക്താര്‍ബുദ ചികിത്സയ്ക്കായി കഴിക്കാവുന്ന, രാജ്യത്ത് ലഭ്യമായിട്ടുള്ള ആദ്യ കീമോതെറാപി മരുന്നാണിതെന്ന് ടാറ്റ മെമോറിയല്‍ സെന്റര്‍ അറിയിച്ചു. കുട്ടികളുടെ ശരീരഭാരത്തിന് ആനുപാതികമായ, കൃത്യമായ ഡോസ് നല്‍കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത എന്നും സെന്റര്‍ അവകാശപ്പെട്ടു. സാധാരണമായി കാണുന്ന അക്യൂട് ലിംഫോബ്ലാസ്റ്റിക് ലുകീമിയയുടെ ചികിത്സയ്ക്കാണ് ഇതുപയോഗിക്കുക.

Keywords: Tata Hospital with Bangalore lab develop India’s first oral suspension for leukemia, Bengaluru, News, Tata Hospital, Leukemia, Medicine, Children, Health, Treatment, National News.

Post a Comment