Follow KVARTHA on Google news Follow Us!
ad

Girl Died | തമിഴ്‌നാട് സ്വദേശിനിയായ 10 വയസുകാരി ശബരിമല അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കുട്ടി 3 വയസ് മുതല്‍ ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്ന് ബന്ധുക്കള്‍ Pathanamthitta News, Ten Year Old, Girl, Collapsed, Died, Sabarimala News,
പത്തനംതിട്ട: (KVARTHA) ശബരിമല കയറുന്നതിനിടെ 10 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. അപ്പാച്ചിമേട്ടിലാണ് സംഭവം. തമിഴ്‌നാട് സേലം സ്വദേശിയായ കുമാറിന്റെ മകള്‍ പത്മശ്രീയാണ് മരിച്ചത്. അപ്പാച്ചിമേടിന് സമീപം കാര്‍ഡിയാക് സെന്ററില്‍ വെച്ചാണ് മരണം ഉണ്ടായത്.

കുട്ടി മൂന്ന് വയസ് മുതല്‍ ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡയാലിസിസ് അടക്കം പുരോഗമിക്കവേയാണ് ശബരിമലയില്‍ എത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

ശനിയാഴ്ച (09.12.2023) ഉച്ചയോടെയാണ് പെണ്‍കുട്ടി ഉള്‍പെട്ട സംഘം മല ചവിട്ടിയത്. അപ്പാച്ചിമേട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പമ്പ ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, വലിയ ഭക്തജന തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷത്തിലേറെ പേരാണ് ദര്‍ശനത്തിനെത്തിയത്. ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ ഹൈകോടതി പ്രത്യേക സിറ്റിങ്ങ് നടത്തി. സന്നിധാനത്തെ ദര്‍ശനസമയം ഒന്നോ രണ്ടോ മണിക്കൂറുകള്‍ കൂടി കൂട്ടാന്‍ കഴിയുമോ എന്ന് ചോദിച്ച കോടതി, ഇക്കാര്യം ക്ഷേത്രം തന്ത്രിയോട് ആലോചിച്ച് മറുപടി അറിയിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചു. എന്നാല്‍, ദര്‍ശനസമയം കൂട്ടാനാകില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം വകുപ്പ് കോടതിയില്‍ വ്യക്തമാക്കി.




Keywords: News, Kerala, Kerala-News, Pathanamthitta-News, Sabarimala-News, Sabarimala, Pathanamthitta News, Ten Year Old, Girl, Collapsed, Died, Sabarimala News, Appachimedu News, tamil Nadu Natives, Cardiac Center, Treatment, Dialysis, Heart Disease, Pathanamthitta: Ten year old girl collapsed and died in Sabarimala Appachimedu.

Post a Comment