Follow KVARTHA on Google news Follow Us!
ad

Security Check | ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ പരിശോധന

ട്രെയിനുള്ളില്‍ തീര്‍ഥാടകര്‍ കത്തിക്കുന്ന കര്‍പ്പൂരദീപങ്ങള്‍ക്കും നിയന്ത്രണമേര്‍പെടുത്തി Sabarimala, Security Check, Chengannur, Railway Station
ചെങ്ങന്നൂര്‍: (KVARTHA) ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ പരിശോധന. ചെന്നൈയില്‍ നിന്ന് ഡിഐജി സന്തോഷ് എന്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള ആര്‍പിഎഫ് സംഘം ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. മാവേലിക്കര-കോഴഞ്ചേരി എം കെ റോഡിലെ പേരിശ്ശേരി റെയില്‍വേ മേല്‍പാലത്തിലെ ബാരികേഡ് ബലപ്പെടുത്താനും മേല്‍പാലത്തിലൂടെ ഇറങ്ങുന്ന മഴവെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ക്കുമുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ട്രെയിനുള്ളില്‍ തീര്‍ഥാടകര്‍ കത്തിക്കുന്ന കര്‍പ്പൂരദീപങ്ങള്‍ക്കും നിയന്ത്രണമേര്‍പെടുത്തി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സോയാര്‍ ജോജോ, ആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ എസ് സുരേഷ്, എഎസ്‌ഐആര്‍ ഗിരികുമാര്‍, കോണ്‍സ്റ്റബിള്‍ രാജേഷ് എന്നിവരും ഒപ്പമുണ്ടായി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്ന് എത്തിയ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു.

News, Kerala, Kerala News, Sabarimala Temple, Religion, Sabarimala, Security Check, Chengannur, Railway Station, Sabarimala: Security check at Chengannur railway station.

അതേസമയം ശബരിമലയിലേക്ക് ഡിസംബര്‍ ഒന്നു മുതല്‍ കര്‍ണാടക ആര്‍ ടി സി പ്രത്യേക ബസ് സര്‍വീസ് നടത്തും. ശബരിമല തീര്‍ഥാടകരുടെ യാത്രാസൗകര്യം പരിഗണിച്ചാണ് തീരുമാനം. ബെംഗളൂറില്‍ നിന്ന് പമ്പ (നിലക്കല്‍) വരെയാണ് ഐരാവത് വോള്‍വോ എ സി ബസ് സര്‍വീസ് നടത്തുക. എല്ലാ ദിവസവും ഉച്ചക്ക് 1.50 മണിക്ക് ശാന്തിനഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ബസ് പുറപ്പെടുക. തുടര്‍ന്ന് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലെത്തി ഉച്ചയ്ക്ക് 2.30 മണിക്ക് പുറപ്പെടും. പിറ്റേദിവസം രാവിലെ 6.30 മണിക്കാണ് ബസ് പമ്പയില്‍ എത്തുക. യാത്രക്കാര്‍ക്ക് മൈസൂരുവില്‍ നിന്നും ബുക് ചെയ്യാവുന്നതാണ്. 

മൈസൂരുവില്‍ വൈകീട്ട് 5.35 മണിക്കാണ് ബസ് എത്തുക. പമ്പയില്‍ നിന്ന് തിരിച്ച് വൈകീട്ട് ആറുമണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30 മണിക്ക് ബെംഗളൂറില്‍ എത്തും. www(dot)ksrtc(dot)in സൈറ്റിലൂടെ ടികറ്റുകള്‍ ബുക് ചെയ്യാവുന്നതാണ്. ഇതുകൂടാതെ ഒരു നോണ്‍ എ സി ബസ് കൂടി പമ്പയിലേക്ക് സര്‍വീസ് നടത്തും. ഇതിന്റെ വിവരങ്ങള്‍ പിന്നീട് അറിയിക്കും.

Keywords: News, Kerala, Kerala News, Sabarimala Temple, Religion, Sabarimala, Security Check, Chengannur, Railway Station, Sabarimala: Security check at Chengannur railway station.

Post a Comment