Follow KVARTHA on Google news Follow Us!
ad

Sabarimala | ശബരിമലയില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു; ഡ്യൂടിയിലുള്ളത് 750 ഓളം പൊലീസുകാര്‍, 72 കാമറകളിലെ ദൃശ്യങ്ങള്‍ തത്സമയം കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും

കമാന്റോ, എന്‍ഡിആര്‍എഫ്, ആര്‍എഎഫ് തുടങ്ങിയ സേനകളുടെയും സേവനത്തിനായുണ്ട് Sabarimala, Police, Security, Pilgrimage
പത്തനംതിട്ട: (KVARTHA) കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തിക്കും തിരക്കും ഒഴിവാക്കാനായി ശബരിമലയില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്. പമ്പയില്‍ നിന്ന് കയറുന്ന തീഥാടകര്‍, ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവര്‍, സന്നിധാനത്ത് വിരിവെക്കുന്നവര്‍ എല്ലാവരുടെയും കൃത്യമായ കണക്കുകള്‍ വിലയിരുത്തിയാണ് പൊലീസ് സേവനം. ഓരോ സ്ഥലങ്ങളിലും കര്‍ശന സുരക്ഷ ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

750 ഓളം പൊലീസുകാരെ പുറമെ കമാന്റോ, എന്‍ഡിആര്‍എഫ്, ആര്‍എഎഫ് തുടങ്ങിയ സേനകളും ഡ്യൂടിയിലുണ്ട്. 72 ക്യാമറകളിലെ ദൃശ്യങ്ങള്‍ തത്സമയം കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും. സ്വാമി അയ്യപ്പന്‍ റോഡിലും നീലിമല പാതയിലും തിരക്ക് കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മഴ പെയ്താല്‍ തീര്‍ഥാടകര്‍ ഓടി കയറുന്ന സ്ഥലങ്ങളിലും പ്രത്യേക നിരീക്ഷണ സംവിധാനമൊരുക്കിയിട്ടുണ്ട്. 

News, Kerala, Kerala News, Sabarimala, Police, Security, Pilgrimage, Temple, Religion, Pathanamthitta: Strict security arrangements at Sabarimala.

പുലര്‍ചെ മൂന്ന് മണി മുതല്‍ 17 മണിക്കൂറാണ് തീഥാടകര്‍ക്ക് ദര്‍ശനത്തിന് അവസരമുള്ളത്. ഈ സമയങ്ങളില്‍ വലിയ നടപ്പന്തല്‍ പതിനെട്ടാം പടി, തിരുമുറ്റം മാളികപ്പുറം എന്നിവിടങ്ങിളില്‍ തിക്കും തിരക്കുമാകും. ഈ സാഹചര്യത്തില്‍ ഭക്തരെ നിയന്ത്രിച്ചാണ് കടത്തി വിടുന്നത് ഏഴ് ഡിവിഷനുകളായി തിരിച്ചാണ് പൊലീസ് വിന്യാസം. ശബരിമല സന്നിധാനം ശുചിയാക്കി സൂക്ഷിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നവരാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങള്‍. തമിഴ്‌നാട്ടില്‍ നിന്നെത്തിയ 1000 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. സേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവക്കായി മിഷന്‍ ഗ്രീന്‍ എന്ന പേരില്‍ ബോധവത്കരണവും നടപ്പിലാക്കുന്നുണ്ട്.

Keywords: News, Kerala, Kerala News, Sabarimala, Police, Security, Pilgrimage, Temple, Religion, Pathanamthitta: Strict security arrangements at Sabarimala. 

Post a Comment