Follow KVARTHA on Google news Follow Us!
ad

MVD | ശബരിമല ദര്‍ശനത്തിന് എത്തിയ 9 വയസുകാരി ബസില്‍ കിടന്നുറങ്ങി; ഒപ്പമെത്തിയവര്‍ അറിയാതെ ഇറങ്ങിപ്പോയി; ചേര്‍ത്തുപിടിച്ച് എംവിഡി ഉദ്യോഗസ്ഥര്‍ രക്ഷകരായത് ഇങ്ങനെ

കൂട്ടം തെറ്റാതെ ശ്രദ്ധിക്കണമെന്ന് ഉപദേശം Sabarimala, MVD, Rescued, കേരള വാര്‍ത്തകള്‍
പത്തനംതിട്ട: (KVARTHA) ശബരിമല ദര്‍ശനത്തിന് എത്തിയ തമിഴ് തീര്‍ഥാടക സംഘത്തിലെ ഒമ്പത് വയസുകാരിയായ പെണ്‍കുട്ടി ബസില്‍ കിടന്നുറങ്ങി. ഇതൊന്നുമറിയാതെ ഒപ്പമുണ്ടായിരുന്നവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ബസില്‍ ആരോരുമില്ലാതെ ബാക്കിയായ പെണ്‍കുട്ടിക്ക് ഒടുവില്‍ മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷകരായി.
     
Sabarimala, MVD

ശബരിമല ദര്‍ശനത്തിന് ആന്ധ്രപ്രദേശ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ ബസിലാണ് സംഘമെത്തിയത്. കുട്ടി ബസില്‍ ഉറങ്ങുന്നത് അറിയാതെ പമ്പയില്‍ ഇറങ്ങിയ തീര്‍ഥാടകര്‍ വാഹനം വിട്ട് പോയതിനുശേഷമാണ് തങ്ങളുടെ കൂടെയുണ്ടായിരുന്ന കുട്ടിയെ കാണാനില്ല എന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ബസ് പമ്പയില്‍ നിന്നും നിലക്കലിലേക്ക് യാത്ര തിരിച്ചിരുന്നു. കുട്ടിയെ നഷ്ടപ്പെട്ട വിവരം വയര്‍ലെസിലൂടെ അറിഞ്ഞ, പട്രോളിങ് ഡ്യൂടിയില്‍ ഉണ്ടായിരുന്ന എ എം വിമാരായ ജി അനില്‍കുമാറും ആര്‍ രാജേഷും ഉടന്‍ തന്നെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

ഇവര്‍ അട്ടത്തോട് വച്ച് സംശയം തോന്നി ബസ് തടഞ്ഞ് പരിശോധന നടത്തിയപ്പോള്‍ പിന്നിലെ സീറ്റില്‍ കിടന്നുറങ്ങുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. ബസില്‍ കുട്ടി ഉറങ്ങുന്നുണ്ടെന്ന് വിവരം അപ്പോഴും കന്‍ഡക്ടറോ ഡ്രൈവറോ തിരിച്ചറിഞ്ഞിരുന്നില്ലെന്ന് 'എംവിഡി കേരള' ഔദ്യോഗിക ഫേസ്ബുക് പേജില്‍ കുറിച്ചു. കുട്ടിയെയും വാരിയെടുത്ത് തോളില്‍ ഇട്ട് മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ സ്വന്തം വാഹനത്തില്‍ കുട്ടിയെ സുരക്ഷിതയായി പമ്പയില്‍ ബന്ധുക്കളെ ഏല്‍പിക്കുകയായിരുന്നു.

ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തിച്ചേരുന്ന ശബരിമലയില്‍ എത്തുന്നവര്‍ സ്വന്തം കുഞ്ഞുങ്ങളെയും ബന്ധുക്കളെയും കൂട്ടം തെറ്റാതെയും ശ്രദ്ധയോടെയും സൂക്ഷിക്കണമെന്ന് എംവിഡി ഉണര്‍ത്തി.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:


Keywords: Sabarimala, MVD, Rescued, Kerala News, Malayalam News, Social Media, MVD rescued girl who fell asleep in bus.
< !- START disable copy paste -->

إرسال تعليق