Sanjay Gadhvi | ഹൃദയാഘാതം: പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗധ്വി അന്തരിച്ചു; അന്ത്യം 57-ാം പിറന്നാള്‍ ആഘോഷിക്കാന്‍ 3 ദിവസം മാത്രം ശേഷിക്കെ

 

മുംബൈ: (KVARTHA) പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗധ്വി (56) അന്തരിച്ചു. 57 വയസാകാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ദാരുണാന്ത്യം. മരണവിവരം ഇദ്ദേഹത്തിന്റെ മകള്‍ സഞ്ജിന ഗധ്വി സ്ഥിരീകരിച്ചു.

പിതാവിന് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമില്ലായിരുന്നെന്നും ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമികമായി മനസിലാക്കുന്നതെന്നും സഞ്ജിന ഗധ്വി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട് ചെയ്തു.

ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്‍, ബിപാഷ ബസു തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളിലൂടെ സഞ്ജയ് ഗധ്വിയുടെ വിയോഗത്തില്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. 'മാലാഖമാര്‍ നിങ്ങളോടൊപ്പം സവാരി ചെയ്യട്ടെ'- എന്ന് ജോണ്‍ എബ്രഹാം കുറിച്ചു.

ധൂം, ധൂം 2 ചിത്രങ്ങളിലൂടെ പാന്‍ ഇന്‍ഡ്യ പ്രശസ്തിയാര്‍ജിച്ച സംവിധായകനായ സഞ്ജയ് ഗധ്വി 2000ല്‍ പുറത്തിറങ്ങിയ 'തേരേ ലിയേ' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ചലച്ചിത്ര സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

2008-ല്‍ സഞ്ജയ് ദത്ത്, ഇമ്രാന്‍ ഖാന്‍, മിനിഷ ലാംബ എന്നിവര്‍ അഭിനയിച്ച കിഡ്‌നാപ്, 2012-ല്‍ അര്‍ജുന്‍ രാംപാല്‍ നായകനായ അജബ് ഗസാബ് ലവ്, 2020-ല്‍ അമിത് സാദും രാഹുല്‍ ദേവും അഭിനയിച്ച ഓപറേഷന്‍ പരിന്ദേ മുതലായ ചിത്രങ്ങളും സഞ്ജയുടേതായുണ്ട്.

യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അവയില്‍ ധൂം, ധൂം 2, 2002-ല്‍ പുറത്തിറങ്ങിയ മേരേ യാര്‍ കി ഷാദി ഹേ എന്നിവ പ്രശസ്തമാണ്.

Sanjay Gadhvi | ഹൃദയാഘാതം: പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗധ്വി അന്തരിച്ചു; അന്ത്യം 57-ാം പിറന്നാള്‍ ആഘോഷിക്കാന്‍ 3 ദിവസം മാത്രം ശേഷിക്കെ



Keywords: News, National, National-News, Obituary, Obituary-News, Dhoom, Director, Sanjay Gadhvi, Passes Away, Died, Filmmaker, Mumbai News, Residence, John Abraham, Abhishek Bachchan, Condolence, 'Dhoom' director Sanjay Gadhvi passes away at 56.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia