Follow KVARTHA on Google news Follow Us!
ad

Devaswom Minister | സന്നിധാനത്തേക്കുള്ള യാത്ര വഴികളില്‍ പാമ്പ് പിടുത്തക്കാരെ വിന്യസിക്കാന്‍ നിര്‍ദേശം നല്‍കി ദേവസ്വം മന്ത്രി

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെയും തീര്‍ഥാടകരുടെ സഹായത്തിനായി വിന്യസിച്ചു Devaswom Minister, Sannidhanam, Snake Catchers, Sabarimala
തിരുവനന്തപുരം: (KVARTHA) സന്നിധാനത്തേക്കുള്ള യാത്ര വഴികളില്‍ കൂടുതല്‍ പാമ്പ് പിടുത്തക്കാരെ വിന്യസിക്കാന്‍ നിര്‍ദേശം നല്‍കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായും ദേവസ്വം മന്ത്രി ഇതു സംബന്ധിച്ച് ചര്‍ച നടത്തി. നിലവില്‍ നാല് പാമ്പു പിടുത്തക്കാരെ നിയോഗിച്ചിട്ടുണ്ട്. കാനനപാതയില്‍ വനാശ്രീതരില്‍ നിന്ന് നിയമിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെയും തീര്‍ഥാടകരുടെ സഹായത്തിനായി വിന്യസിച്ചിട്ടുണ്ട്.  

അതേസമയം കാട്ടാക്കടയില്‍ നിന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആറ് വയസുകാരിക്ക് പാമ്പ് കടിയേറ്റിരുന്നു. വ്യാഴാഴ്ച (23.11.2023) രാവിലെ സ്വാമി അയ്യപ്പന്‍ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. 

News, Kerala, Kerala News, Devaswom Minister, K Radhakrisnan, Forest Minister, Sannidhanam, Snake Catchers, Minister, Sabarimala, Devaswom Minister directed to appoint more snake catchers on the way to Sannidhanam.



കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നടതുറന്ന് ഏഴ് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിക്കും ശബരിമല ദര്‍ശനത്തിനിടെ പാമ്പ് കടിയേറ്റിരുന്നു.

Keywords: News, Kerala, Kerala News, Devaswom Minister, K Radhakrisnan, Forest Minister, Sannidhanam, Snake Catchers, Minister, Sabarimala, Devaswom Minister directed to appoint more snake catchers on the way to Sannidhanam.

Post a Comment