Follow KVARTHA on Google news Follow Us!
ad

Report Card | 'She has passed away'; പ്രോഗ്രസ് റിപോര്‍ടിലെ ടീചറുടെ വ്യാകരണ പിശക് കണ്ട് ചിരിയടക്കാനാകാതെ നെറ്റിസന്‍സ്

#ഇന്നത്തെ വാര്‍ത്തകള്‍, #ലോക വാര്‍ത്തകള്‍,South Africa,News,Education,Student,Teacher,Social Media,World,Humor,
സൗത് ആഫ്രിക: (www.kvartha.com) സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്ന പോസ്റ്റുകള്‍ ഇട്ടാല്‍ വളരെ പെട്ടെന്ന് തന്നെ അവ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു പോസ്റ്റാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ചര്‍ചയാകുന്നത്. ഒരു സ്‌കോര്‍ കാര്‍ഡില്‍ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ ടീചര്‍ക്ക് സംഭവിച്ച അബദ്ധമാണ് അത്.

അഭിപ്രായമെഴുതുമ്പോള്‍ സംഭവിച്ച വ്യാകരണപ്പിശകാണ് വില്ലനായത്. ഫലമോ കുട്ടി പാസായി എന്നതിന് പകരം കുട്ടി മരിച്ചു (She has passed away)എന്നായി. 2019-ലെ ഒരു സ്‌കോര്‍ കാര്‍ഡാണ് ഇതെന്ന് സ്‌ക്രീന്‍ ഷോടില്‍നിന്നും വ്യക്തമാകുന്നു. എന്നാല്‍ കുട്ടിയുടെ പേര് കാര്‍ഡിലില്ല. സ്‌കോര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ വിഷയങ്ങളില്‍ ആഫ്രികയിലെ മലാവിയുടെ ഔദ്യോഗിക ഭാഷയായ ചിചേവ (Chichewa)ഉള്‍പെട്ടിട്ടുണ്ട്.

'She Has Passed Away': Teacher's Embarrassing Remark On Report Card Shocks Internet, South Africa, News, Education, Student, Teacher, Social Media, World, Humor

കണക്ക്, ഇംഗ്ലീഷ്, അഗ്രികള്‍ചര്‍, ലൈഫ് സ്‌കില്‍, ആര്‍ട്സ്, സയന്‍സ് എന്നിവയാണ് സ്‌കോര്‍ കാര്‍ഡിലെ മറ്റ് വിഷയങ്ങള്‍. മിക്ക വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് നേടിയ കുട്ടി ക്ലാസില്‍ ഏഴാമതാണെന്നും സ്‌കോര്‍ കാര്‍ഡില്‍ കാണാം. ടീചറുടെ 'അബദ്ധം' വന്ന സ്‌കോര്‍ കാര്‍ഡിന് താഴെ നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയത്. ബിരുദം നേടി എന്നതിന് 'passed out ' എന്ന് ചേര്‍ക്കുന്നതിനേക്കാള്‍ ഭീകരമായിപ്പോയി എന്നാണ് ഒരാളുടെ കമന്റ്.

'മരിച്ചുപോയ അവള്‍' ഇവിടെ ആരോഗ്യകരമായ സന്തോഷവും സമൃദ്ധവുമായ ജീവിതം നയിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ' എന്നാണ് മറ്റൊരാളുടെ കമന്റ്.

Keywords: 'She Has Passed Away': Teacher's Embarrassing Remark On Report Card Shocks Internet, South Africa, News, Education, Student, Teacher, Social Media, World, Humor.

إرسال تعليق