Follow KVARTHA on Google news Follow Us!
ad

Viral Leave Letter | 'ഭാര്യ കലിപ്പില്‍, 10 ദിവസം അവധി കിട്ടിയില്ലെങ്കില്‍ തന്റെ ദാമ്പത്യബന്ധത്തെ ബാധിക്കും'; ഹോളിക്ക് അവധി അപേക്ഷിച്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ മേലുദ്യോഗസ്ഥന് നല്‍കിയ അപേക്ഷ വൈറല്‍

Leave application of UP cop goes viral, asked for 10 days leave citing angry wife#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


മുസഫര്‍നഗര്‍: (www.kvartha.com) യുപിയിലെ ഫാറൂഖാബാദിലെ പൊലീസ് ഇന്‍സ്‌പെക്ടറുടെ അവധി അപേക്ഷ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഹോളിക്ക് അവധി അപേക്ഷിച്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ മേലുദ്യോഗസ്ഥന് നല്‍കിയ അപേക്ഷയാണ് താരഗമായത്.

ഉത്സവ സീസണില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി ലഭിക്കാത്ത സാഹചര്യത്തിലാണ് സത്യം വ്യക്തമാക്കി ഉദ്യോഗസ്ഥന്‍ കത്തെഴുതിയത്. 10 ദിവസം അവധി കിട്ടിയില്ലെങ്കില്‍ തന്റെ ദാമ്പത്യബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. 22 വര്‍ഷത്തെ ദാമ്പത്യത്തില്‍ ഹോളി ആഘോഷത്തിനായി ഭാര്യക്ക് അവളുടെ മാതൃഗൃഹത്തിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.

News, National, India, Uttar Pradesh, Humor, Police, Police men, Social-Media, viral, Holi, Leave application of UP cop goes viral, asked for 10 days leave citing angry wife


അതിനാല്‍ കഴിഞ്ഞ 22 വര്‍ഷമായി ഭാര്യാ സഹോദരന്റെ വീട്ടില്‍ ഹോളി ആഘോഷിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഭാര്യ തന്നോട് ദേഷ്യപ്പെട്ടിരിക്കുകയാണെന്നും ഇത്തവണ അവിടെ പോകണമെന്ന് ഭാര്യ വാശി പിടിച്ചിരിക്കുകയാണെന്നും ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍ എസ്പിക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു. 

അവിടെ പോകണമെന്ന് ഭാര്യ നിര്‍ബന്ധിക്കുന്നു. പക്ഷേ അവധി ലഭിക്കാതെ എനിക്ക് പോകാന്‍ കഴിയില്ല. എന്റെ സാഹചര്യം കണക്കിലെടുത്ത് ദയവായി 10 ദിവസത്തെ കാഷ്വല്‍ ലീവ് അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യരപ്പെട്ടത്. അപേക്ഷ പരിഗണിച്ച് മാര്‍ച് 4 മുതല്‍ ഇന്‍സ്‌പെക്ടര്‍ക്ക് അഞ്ച് ദിവസത്തെ കാഷ്വല്‍ ലീവ് എസ്പി അനുവദിച്ചു. പിന്നീട് കത്തിന്റെ പകര്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.  

Keywords: News, National, India, Uttar Pradesh, Humor, Police, Police men, Social-Media, viral, Holi, Leave application of UP cop goes viral, asked for 10 days leave citing angry wife

إرسال تعليق