Follow KVARTHA on Google news Follow Us!
ad

Honey Museum | കണ്ണൂരില്‍ തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തേന്‍ മ്യൂസിയം ഒരുങ്ങി

Kannur: Honey Museum is set up to promote Apiculture#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ശ്രീകണ്ഠാപുരം: (www.kvartha.com) കേരളത്തിലെ രണ്ടാമത്തെ 'തേന്‍ മ്യൂസിയം' ശ്രീകണഠാപുരത്തിനടുത്തെ വളക്കൈയില്‍ ഒരുങ്ങുന്നു. തേനീച്ചക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ തേനീച്ച വളര്‍ത്തലില്‍ താത്പര്യമുള്ള ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് മ്യൂസിയം ഒരുക്കുന്നത്.

വളക്കൈയിലെ മലബാര്‍ ഹണി ആന്‍ഡ് ഫുഡ് പാര്‍കിന്റെ കീഴില്‍ 5000 ചതുരശ്രയടിയിലൊരുങ്ങുന്ന തേന്‍ മ്യൂസിയത്തില്‍നിന്ന് തേനീച്ചവളര്‍ത്തലിന്റെ ചരിത്രം നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കും. വിജ്ഞാനവും കൗതുകവും ഒരുപോലെ സമ്മാനിക്കുന്ന അനുഭവമാണ് കാഴ്ചക്കാര്‍ക്ക് മ്യൂസിയത്തില്‍നിന്ന് ലഭിക്കുക.

പലതരം തേനീച്ചപ്പെട്ടികളും തേന്‍ ശേഖരണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പലവിധ തേനുകളും തേനീച്ചക്കൂടുകളും ഇവിടെ പ്രദര്‍ശിപ്പിക്കും. തേനീച്ചകളുടെ ജീവിതശൈലിയും മറ്റു വിശേഷങ്ങളും മനസിലാക്കാനും മ്യൂസിയം അവസരമൊരുക്കും.

News, Kerala, State, Kannur, Agriculture, Farmers, Top-Headlines, Kannur: Honey Museum is set up to promote Apiculture


തേന്‍ ഉപയോഗിക്കേണ്ട രീതി, തേനീച്ചകളുടെ തേന്‍ ശേഖരണ പ്രക്രിയ, തേനിന്റെ സംസ്‌കരണരീതികള്‍ തുടങ്ങി എല്ലാ തേനറിവുകളും ഇവിടെനിന്ന് ലഭിക്കും. ഗുണനിലവാരം കുറഞ്ഞ തേനും വ്യാജ തേനും തിരിച്ചറിയാനുള്ള സഹായവും നല്‍കും. തേനീച്ചയുടെ കൂറ്റന്‍ പ്രതിമയോടെയാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. 

ഏപ്രിലില്‍ മ്യൂസിയം ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. പ്രവേശനം സൗജന്യമാണ്. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ തേനീച്ച കര്‍ഷകരുളള സ്ഥലങ്ങളിലൊന്നാണ് ശ്രീകണ്ഠാപുരം നഗരസഭയ്ക്ക് സമീപത്തുളള ചെങ്ങളായി ഗ്രാമപഞ്ചായത്. ശുദ്ധമായ ചെങ്ങളായി തേന്‍ കേരളത്തിനകത്തും പുറത്തും അതിപ്രശസ്തമാണ്.

Keywords: News, Kerala, State, Kannur, Agriculture, Farmers, Top-Headlines, Kannur: Honey Museum is set up to promote Apiculture

Post a Comment