Follow KVARTHA on Google news Follow Us!
ad

Central Assistance | കാസര്‍കോട് മീന്‍പിടുത്ത തുറമുഖം വിപുലീകരിക്കുന്നതിന് 70 കോടി 50 ലക്ഷം രൂപയുടെ കേന്ദ്ര സഹായം ലഭിച്ചതായി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ



തിരുവനന്തപുരം: (www.kvartha.com) കാസര്‍കോട് മത്സ്യബന്ധന തുറമുഖം വിപുലീകരിക്കുന്നതിന് 70 കോടി 50 ലക്ഷം രൂപയുടെ സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.

2010 ജനുവരി 8നാണ് കാസര്‍കോട് മത്സ്യബന്ധന തുറമുഖത്തിന് തറക്കല്ലിട്ടത്. ആര്‍.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്‍ത്തിക്കായി 29 കോടി 75 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കുകയും, ഒന്നാംഘട്ട പ്രവര്‍ത്തി 2015 ഡിസംബര്‍ മാസം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ പുലിമുട്ടുകളുടെ അകലം വര്‍ദ്ധിപ്പിക്കുന്നതിനു തദ്ദേശവാസികളുടെ പരാതി നിലനില്‍ക്കുന്നതിനാല്‍ കമ്മീഷന്‍ ചെയ്യാന്‍ സാധിച്ചില്ല.

ബ്രേക്കുവാട്ടറിന്റെ നീളവും അകലവും വര്‍ധിപ്പിക്കണമെന്ന ആവശ്യപ്രകാരം പുതുക്കിയ മോഡല്‍ സ്റ്റഡി നടത്തുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. മോഡല്‍ സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരം വടക്കേ പുലിമുട്ടിന് 240 മീറ്റര്‍ വടക്കുഭാഗത്തായി 540 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കുന്നതിനും, നിലവിലുള്ള പുലിമുട്ട് 200 മീറ്റര്‍ നീളം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ശുപാര്‍ശ  ചെയ്തിരുന്നത്. ഇതിന്റെ  ആദ്യഘട്ടമായി നിലവിലുള്ള വടക്കേ പുലിമുട്ടിന്റെ  വടക്കുഭാഗത്തായി 200 മീറ്റര്‍ ബ്രേക്കുവാട്ടറിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

മോഡല്‍ സ്റ്റഡി പ്രകാരമുള്ള ശേഷിക്കുന്ന ബ്രേക്കുവാട്ടര്‍ നിര്‍മ്മാണവും ബീച്ച് ലാന്‍ഡിംഗും അനുബന്ധ കെട്ടിടങ്ങളും ഉള്‍ക്കൊള്ളിച്ച എസ്റ്റിമേറ്റ് (71 കോടി രൂപ) പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരത്തിനായി കേന്ദ്രസര്‍ക്കാരിന് വളരെ മുമ്പ് സമര്‍പ്പിച്ചിരുന്നു.

News, Kerala, State, Top-Headlines, Thiruvananthapuram, Ffish, Help, MLA, 70 crore central assistance for expansion of Kasaragod fishing port


മോഡല്‍ സ്റ്റഡി പ്രകാരം ശേഷിക്കുന്ന പുലിമുട്ടുകളുടെ നീളം വര്‍ദ്ധിപ്പിക്കല്‍, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ ഗിയര്‍ ഷെഡ്, റസ്റ്റ് ഷെഡ്, ഷോപ്പ് ബില്‍ഡിംഗ്, ക്യാന്റീന്‍ ബില്‍ഡിംഗ്, ബീച്ച് ലാന്‍ഡിംഗ് ഫെസിലിറ്റി, ഇന്റേണല്‍ റോഡ്, വര്‍ക്ക്‌ഷോപ്പ് ബില്‍ഡിംഗ്, അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിംഗ്, നെറ്റ് മെന്‍ഡിംഗ് ഷെഡ്, അപ്രോച്ച് റോഡ്, ഓക്ഷന്‍ ഹാള്‍, പാര്‍ക്കിംഗ് ഏരിയ എന്നിവ പൂര്‍ത്തിയാക്കാനാണ് 70 കോടി 53 ലക്ഷം രൂപ വിനിയോഗിക്കുക എന്ന് എം.എല്‍.എ അറിയിച്ചു.  

ഇതില്‍ കേന്ദ്ര വിഹിതം 42 കോടി 32 ലക്ഷവും, സംസ്ഥാനത്തിന്റേത് 28 കോടി 21 ലക്ഷവുമാണെന്ന് എന്‍.എ. നെല്ലിക്കുന്ന് അറിയിച്ചു.


Keywords: News, Kerala, State, Top-Headlines, Thiruvananthapuram, Ffish, Help, MLA, 70 crore central assistance for expansion of Kasaragod fishing port

Post a Comment