Follow KVARTHA on Google news Follow Us!
ad

Budget App | ഇത്തവണയും ബജറ്റ് കടലാസ് രഹിതം; വിവരങ്ങൾ മൊബൈൽ ഫോൺ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാകും; എങ്ങനെയെന്ന് അറിയാം


തിരുവനന്തപുരം: (www.kvartha.com) പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമായി. ഒന്നിനും രണ്ടിനും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയത്തിൽ ചർച്ച നടക്കും. മൂന്നിനാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ അവതരിപ്പിക്കുക. രാവിലെ ഒമ്പതിന്‌ തുടങ്ങും. ആറ്‌, ഏഴ്‌, എട്ട്‌ ദിവസങ്ങളിലായിരിക്കും ബജറ്റിന്മേൽ പൊതുചർച്ച.

കഴിഞ്ഞതവണ ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് കടലാസ് രഹിതം ആണെന്നുള്ളതായിരുന്നു  പ്രത്യേകത. ഇത് ആദ്യമായാണ് സംസ്ഥാന ബജറ്റ് ടാബ്‌ലറ്റ് നോക്കി അവതരിപ്പിച്ചത്. കടലാസ് രഹിത ബജറ്റ് അവതരിപ്പിച്ചതിന് കെഎൻ ബാല​ഗോപാലിനെ സ്പീക്കർ അഭിനന്ദിക്കുകയും ചെയ്തു.

News,Kerala,State,Thiruvananthapuram,Budget,Budget-Expectations-Key-Announcement,Budget-Expert-Opinions,Kerala-Budget,Top-Headlines,Latest-News, Budget: How To Get All Details


ഇത്തവണയും ബജറ്റ് കടലാസ് രഹിതമായിരിക്കും. ബജറ്റ് രേഖകളുടെ ഭീമമായ അച്ചടി ഒഴിവാക്കുന്നതിനും കടലാസ് രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനുമായി ധനവകുപ്പ് എൻഐസിയുടെ സഹായത്തോടെ 'കേരള ബജറ്റ്' എന്ന ആപ്ലിക്കേഷൻ രൂപകൽപന ചെയ്തിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് അവതരണത്തിനു ശേഷം മുഴുവൻ ബജറ്റ് രേഖകളും www(dot)budget(dot)kerala(dot)gov(dot)in എന്ന ലിങ്ക് മുഖേനയും പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്ന 'kerala budget' എന്ന ആപ്ലിക്കേഷൻ മുഖേനയും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു. കൂടാതെ മുൻകാലങ്ങളിലെ ബജറ്റുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

Keywords: News,Kerala,State,Thiruvananthapuram,Budget,Budget-Expectations-Key-Announcement,Budget-Expert-Opinions,Kerala-Budget,Top-Headlines,Latest-News, Budget: How To Get All Details 

إرسال تعليق