Follow KVARTHA on Google news Follow Us!
ad

Kerala Blasters | കിരീട പ്രതീക്ഷയോടെ മഞ്ഞപ്പട; ഉദ്‌ഘാടന പോരിൽ ഈസ്റ്റ് ബംഗാളിനെ നേരിടും; കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സ്‌ക്വാഡ്, മത്സരക്രമം, വിശദമായറിയാം

ISL 2022-23: Kerala Blasters FC fixtures list, schedule, squads, match timings#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
കൊച്ചി: (www.kvartha.com) കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള പോരാട്ടത്തോടെ പുതിയ സീസൺ ഇൻഡ്യൻ സൂപർ ലീഗിന് (ISL) കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഒക്ടോബർ ഏഴിന് തുടക്കമാവും. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഐഎസ്‌എൽ ഫൈനലിലെത്തിയെങ്കിലും വിജയിക്കാനായില്ല. നിശ്ചിത സമയത്തിന് ശേഷം മത്സരം 1-1ന് അവസാനിക്കുകയും തുടർന്ന് ഹൈദരാബാദ് എഫ്‌സിയോട് പെനാൽറ്റിയിൽ 3-1ന് പരാജയപ്പെടുകയുമായിരുന്നു. എന്നാൽ ഇത്തവണ പകരം വീട്ടാൻ തന്നെയാണ് മഞ്ഞപ്പട മൈതാനത്തിറങ്ങുന്നത്.
  
Kochi, Kerala, News, Top-Headlines, Latest-News, Kerala Blasters, Football, Inauguration, Bangal, ISL, Ernakulam, ISL 2022-23: Kerala Blasters FC fixtures list, schedule, squads, match timings.

അടുത്ത മാസം തുടങ്ങുന്ന ഐഎസ്എൽ മത്സരങ്ങളുടെ ഫൈനൽ 2023 മാർചിലാണ്. ആകെ 11 ടീമുകളുള്ള ലീഗിൽ ഓരോ ടീമിനും 20 മത്സരങ്ങളുണ്ട്. 10 വീതം ഹോം ആൻ‍ഡ് എവേ മത്സരങ്ങൾ. 2023 ഫെബ്രുവരി 26ന് രാത്രി 7.30ന് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ്– ഹൈദരാബാദ് എഫ്സി മത്സരത്തോടെ ലീഗ് ഘട്ടം അവസാനിക്കും. തുടർന്ന് ലീഗിൽ ആദ്യ ആറ് സ്ഥാനത്തെത്തിയ ക്ലബുകൾ പ്ലേ ഓഫ് റൗണ്ട് കളിക്കും. പ്ലേ ഓഫ് വിജയികൾ ഇരുപാദ സെമിഫൈനലിൽ മത്സരിക്കും. തുടർന്ന് കലാശപ്പോരാട്ടം നടക്കും.


കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്‌ക്വാഡ്

കോച്: ഇവാൻ വുകുമാനോവിച്ച്

ഗോൾകീപർമാർ: കരൺജിത് സിംഗ്, മുഹീത് ഖാൻ, പ്രഭ്സുഖൻ ഗിൽ, സചിൻ സുരേഷ്.

ഡിഫൻഡർമാർ: ബിജോയ് വി, ജെസൽ കാമേറോ, മാർക്കോ ലെസ്കോവിച്ച്, നിഷു കുമാർ, റുവിയ ഹോർമിപാം, സന്ദീപ് സിങ്, വിക്ടർ മോംഗിൽ.

മിഡ്ഫീൽഡർമാർ: അഡ്രിയാൻ ലൂണ, ആയുഷ് അധികാരി, ഗിവ്‌സൺ സിംഗ്, ഹർമൻജോത് ഖബ്ര, ഇവാൻ കലിയുസ്‌നി, ജീക്‌സൺ സിംഗ്, ലാൽതതംഗ ഖൗൾഹിംഗ്, സഹൽ അബ്ദുൽ സമദ്.

ഫോർവേഡ്സ്: അപ്പോസ്തോലോസ് ജിയാനൗ, ബിദ്യസാഗർ ഖാൻഗെംബം, ബ്രൈസ് മിറാൻഡ, ദിമിട്രിയോസ് ഡയമന്റകോസ്, കെപി രാഹുൽ, സൗരവ് മണ്ഡൽ.


ബ്ലാസ്റ്റേഴ്‌സിന്‍റെ മത്സരക്രമം

ഒക്ടോബര്‍ 7: കേരള ബ്ലാസ്റ്റേഴ്‌സ്- ഈസ്റ്റ് ബംഗാള്‍ (ഹോം)
ഒക്ടോബര്‍ 16: കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ മോഹന്‍ ബഗാന്‍ (ഹോം)
ഒക്ടോബര്‍ 23: ഒഡിഷ എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഒക്ടോബര്‍ 28: കേരള ബ്ലാസ്റ്റേഴ്‌സ്- മുബൈ സിറ്റി എഫ്‌സി (ഹോം)

നവംബര്‍ 5: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
നവംബര്‍ 13: കേരള ബ്ലാസ്റ്റേഴ്‌സ്- എഫ്‌സി ഗോവ (ഹോം)
നവംബര്‍ 19: ഹൈദരാബാദ് എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)

ഡിസംബര്‍ 4: ജംഷഡ്‌പൂര്‍ എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഡിസംബര്‍ 11: കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി (ഹോം)
ഡിസംബര്‍ 19: ചെന്നൈയിന്‍ എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഡിസംബര്‍ 26: കേരള ബ്ലാസ്റ്റേഴ്‌സ്- ഒഡീഷ എഫ്‌സി (ഹോം)

ജനുവരി 3: കേരള ബ്ലാസ്‌റ്റേഴ്‌സ്- ജംഷഡ്പൂര്‍ എഫ്‌സി (ഹോം)
ജനുവരി 8: മുംബൈ സിറ്റി എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ജനുവരി 22: എഫ്‌സി ഗോവ- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ജനുവരി 29: കേരള ബ്ലാസ്റ്റേഴ്‌സ്- നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് (ഹോം)

ഫെബ്രുവരി 3: ഈസ്റ്റ് ബംഗാള്‍- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഫെബ്രുവരി 7: കേരള ബ്ലാസ്റ്റേഴ്‌സ്- ചെന്നൈയിന്‍ എഫ്‌സി
ഫെബ്രുവരി 11: ബെംഗളൂരു എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഫെബ്രുവരി 18: എടികെ മോഹന്‍ ബഗാന്‍- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഫെബ്രുവരി 26: കേരള ബ്ലാസ്റ്റേഴ്‌സ്- ഹൈദരാബാദ് എഫ്‌സി (ഹോം).

Post a Comment