Follow KVARTHA on Google news Follow Us!
ad

Vijaya Lakshmi Pandit | നെഹ്‌റുവിനൊപ്പം ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായി മാറിയ സഹോദരി; ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ അധ്യക്ഷസ്ഥാനത്തേക്ക് എത്തിയ ആദ്യ ഇൻഡ്യൻ വനിത; വിജയ് ലക്ഷ്മി പണ്ഡിറ്റിന്റെ ജീവിതത്തിലൂടെ

Vijaya Lakshmi Pandit: Indian politician and diplomat#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഇൻഡ്യൻ രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ മുമ്പ് തന്നെ ഉണ്ടായിരുന്നു. വിജയ് ലക്ഷ്മി പണ്ഡിറ്റും രാജ്യത്തിന്റെ യശസ് ഉയർത്തിയ വനിതയാണ്. ഒടുവിൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ ആദ്യ വനിതാ പ്രസിഡന്റായും അവർ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ സഹോദരിയായിരുന്നു വിജയ് ലക്ഷ്മി പണ്ഡിറ്റ്. സ്വാതന്ത്ര്യ സമര കാലത്ത് വിജയ് ലക്ഷ്മി പ്രധാന പങ്ക് വഹിച്ചിരുന്നു. 1900 ഓഗസ്റ്റ് 18 ന് നെഹ്‌റു കുടുംബത്തിലാണ് വിജയ് ലക്ഷ്മി ജനിച്ചത്. ദീക്ഷ ഘറിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1921-ൽ പ്രശസ്ത അഭിഭാഷകൻ രഞ്ജിത് സീതാറാം പണ്ഡിറ്റിനെ വിവാഹം കഴിച്ചു.
  
New Delhi, India, News, Top-Headlines, Nari-Shakti, Women, Freedom, Independence-Day, President, United Nations, British, Vijaya Lakshmi Pandit: Indian politician and diplomat.

1930-ൽ നെഹ്റു അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അവർ നടത്തിയ ഉജ്ജ്വലമായ പ്രസംഗങ്ങൾ അലഹബാദിൽ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനു വീര്യം പകർന്നു. നിരോധനാജ്ഞ ലംഘിച്ച് യോഗങ്ങളിൽ പ്രസംഗിച്ചതിന് 1932-ൽ അറസ്റ്റിലായി. രണ്ടുവർഷം കഠിനതടവും പിഴയും ആയിരുന്നു ശിക്ഷ. അന്നു വിജയലക്ഷ്മി ജയിലിൽ പോകുമ്പോൾ ഒക്കത്തു രണ്ടരവയസായ പുത്രി റീത്തയും ഉണ്ടായിരുന്നു. ഒരു വർഷത്തിനുശേഷം മോചിതയായ അവർക്ക് 1941, 1942 വർഷങ്ങളിൽ വീണ്ടും ജയിലിൽ കിടക്കേണ്ടിവന്നു.

1937-ൽ വിജയ് ലക്ഷ്മി പണ്ഡിറ്റിന് മന്ത്രി സ്ഥാനം ലഭിച്ചു. അക്കാലത്ത് രാജ്യം ബ്രിടീഷുകാരുടെ കീഴിലായിരുന്നു, അതിനാൽ വിജയ് ലക്ഷ്മി പണ്ഡിറ്റ് ഇൻഡ്യയിൽ മന്ത്രിസ്ഥാനം നേടുന്ന ആദ്യ ഇൻഡ്യൻ വനിതയായി. അതേ വർഷം തന്നെ യുണൈറ്റഡ് പ്രവിശ്യകളുടെ പ്രൊവിൻഷ്യൽ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1946 മുതൽ വർഷങ്ങളോളം, ഐക്യരാഷ്ട്രസഭയിൽ രാജ്യത്തെ പ്രതിനിധീകരിച്ച് അവരുണ്ടായിരുന്നു. 1953-ൽ യുണൈറ്റഡ് ജനറൽ അസംബ്ലിയുടെ ആദ്യത്തെ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഐക്യരാഷ്ട്രസഭയുടെ പ്രസിഡന്റ് പദവിയിലെത്തുന്ന രാജ്യത്തെ ആദ്യ വനിതയായി അവർ മാറി.

സ്വതന്ത്ര ഇൻഡ്യയിൽ ആരോഗ്യമന്ത്രി, ഗവർണർ, അംബാസഡർ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങൾ വിജയ് ലക്ഷ്മി പണ്ഡിറ്റ് വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പുരോഗതിയിൽ സുപ്രധാനമായ നിരവധി പ്രവർത്തനങ്ങൾ അവർ നടത്തിയിട്ടുണ്ട്. 1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏർപെടുത്തിയപ്പോൾ അവർ ഇതിനെ പരസ്യമായി എതിർത്തു. ഒടുവിൽ 1990 ഡിസംബർ ഒന്നിന് വിജയ് ലക്ഷ്മി വിടവാങ്ങി.

Post a Comment