Follow KVARTHA on Google news Follow Us!
ad

Rani Lakshmibai | ബ്രിടീഷുകാരെ വിറപ്പിച്ച ഝാന്‍സിയിലെ റാണി; അതുല്യം ലക്ഷ്മീബായിയുടെ പോരാട്ട വീര്യം

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍, Rani Lakshmibai Biography
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയുടെ മഹത്തായ ചരിത്രത്തില്‍ നായകരെ പരാമര്‍ശിക്കുമ്പോഴെല്ലാം, ഝാന്‍സിയിലെ റാണി ലക്ഷ്മീബായിയുടെ പോരാട്ട വീര്യവും എല്ലായ്‌പ്പോഴും പ്രചോദിപ്പിക്കുന്നതാണ്. 1858 ജൂണ്‍ 18-ന് ബ്രിടീഷുകാരോട് പോരാടുന്നതിനിടെയാണ് റാണി ലക്ഷ്മിഭായി രക്തസാക്ഷിത്വം വരിച്ചത്. യുദ്ധത്തിന് പുരുഷന്മാര്‍ മാത്രം യോഗ്യരാണെന്ന് കണക്കാക്കപ്പെട്ടിരുന്ന ഒരു കാലത്ത് റാണി ലക്ഷ്മിഭായി ബ്രിടീഷുകാര്‍ക്ക് ചക്രവ്യൂഹം തീര്‍ത്തു. ലക്ഷ്മിഭായിയുടെ പോരാട്ടവീര്യത്തിനൊപ്പം അവരുടെ മാതൃത്വവും ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
             
Latest-News, National, Top-Headlines, Independence-Day, Independence-Freedom-Struggle, Nari-Shakti, History, Freedom, Rani Lakshmibai, Azadi Ka Amrit Mahotsav, Rani Lakshmibai Biography, Rani Lakshmibai Biography.

1828 നവംബര്‍ 19 ന് വാരണാസിയില്‍ ഒരു മറാതി ബ്രാഹ്മണ കുടുംബത്തിലാണ് ലക്ഷ്മിഭായി ജനിച്ചത്. കൃത്യമായ ജനനത്തീയതി ഇപ്പോഴും ചര്‍ചാവിഷയമാണ്. മാതാപിതാക്കള്‍ അവര്‍ക്ക് മണികര്‍ണിക എന്ന് പേരിട്ടു, ആളുകള്‍ അവരെ സ്‌നേഹത്തോടെ 'മനു' എന്ന് വിളിച്ചു. മണികര്‍ണികയ്ക്ക് നാല് വയസുള്ളപ്പോള്‍ അമ്മ മരിച്ചു. തുടര്‍ന്ന് പിതാവിനൊപ്പം പേഷ്വയിലെത്തി. പേഷ്വാ ബാജിറാവു രണ്ടാമന്‍ അവളെ തന്റെ മകളായി വളര്‍ത്തി. ഇവിടെ ആളുകള്‍ സ്‌നേഹത്തോടെ ചാവിലി എന്ന് വിളിച്ചു.

വളര്‍ന്നപ്പോള്‍, വാള്‍ യുദ്ധം, കുതിര സവാരി തുടങ്ങിയ ആയോധന കലകളില്‍ പരിശീലനം നേടി. ഇത്തരം അസാധാരണമായ വളര്‍ത്തല്‍ കാരണം അതേ പ്രായത്തിലുള്ള മറ്റ് പെണ്‍കുട്ടികളെ അപേക്ഷിച്ച് മണികര്‍ണിക കൂടുതല്‍ സ്വതന്ത്രയായിരുന്നു. 14-ാം വയസില്‍ മണികര്‍ണികയെ ഝാന്‍സിയിലെ രാജാവായ ഗംഗാധര്‍ നെവാല്‍ക്കറെ വിവാഹം കഴിച്ചു. ശേഷം പേര്‍ ലക്ഷ്മിഭായി എന്നാക്കി. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, ലക്ഷ്മിഭായി ആണ്‍കുട്ടിയെ പ്രസവിച്ചു, പക്ഷേ നാലാമത്തെ വയസില്‍ കുട്ടി മരിച്ചു.
ഇതിനുശേഷം രാജാവ് ദാമോദര്‍ റാവുവിനെ ദത്തുപുത്രനായി സ്വീകരിച്ചു. എന്നിരുന്നാലും, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജാവ് മരിച്ചു. ഝാന്‍സി സംസ്ഥാനത്തിന്റെ എല്ലാ ഉത്തരവാദിത്തവും റാണി ലക്ഷ്മിഭായിയുടെ മേല്‍ വന്നു.

ഝാന്‍സി സംസ്ഥാനം 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ പ്രധാന കേന്ദ്രമായി ഉയര്‍ന്നു. ഈ സമയത്ത്, റാണി ലക്ഷ്മിഭായി മറ്റ് പല സംസ്ഥാനങ്ങളുടെയും സഹായത്തോടെ സൈന്യത്തെ തയ്യാറാക്കി, അതില്‍ പുരുഷന്മാരെ കൂടാതെ നിരവധി സ്ത്രീകളും ഉണ്ടായിരുന്നു. റാണി ലക്ഷ്മിഭായിയുടെ രൂപസാദൃശ്യമുള്ള ഝല്‍കാരി ബായിയെ സൈന്യത്തിന്റെ തലവനാക്കി. 1857ലെ യുദ്ധത്തില്‍ പൊതുസമൂഹവും ഈ സമരത്തിന് പൂര്‍ണ സഹകരണം നല്‍കി.

1858 ജൂണ്‍ 17 നാണ് റാണി ലക്ഷ്മിഭായിയുടെ അവസാന യുദ്ധം ആരംഭിച്ചത്. യുദ്ധം അതിന്റെ പാരമ്യത്തിലെത്തിയപ്പോള്‍, വളര്‍ത്തുപുത്രനെ മുതുകില്‍ കെട്ടിയിട്ട്, കുതിരയുടെ കടിഞ്ഞാണ്‍ ഏന്തി ശത്രുക്കളോട് നിര്‍ഭയമായി യുദ്ധം ചെയ്യാന്‍ തുടങ്ങി. റാണി യുദ്ധമുഖത്ത് ധൈര്യശാലിയായി പോരാടി. കടുത്ത യുദ്ധത്തില്‍ നേര്‍ക്കുനേരേയുള്ള പോരാട്ടത്തില്‍ ബ്രിടീഷ് സൈനികനില്‍ നിന്നും റാണിക്ക് മാരകമായി മുറിവേറ്റു. താമസിയാതെ റാണി ലക്ഷ്മീബായി മരണമടഞ്ഞു.

Keywords: Latest-News, National, Top-Headlines, Independence-Day, Independence-Freedom-Struggle, Nari-Shakti, History, Freedom, Rani Lakshmibai, Azadi Ka Amrit Mahotsav, Rani Lakshmibai Biography, Rani Lakshmibai Biography.
< !- START disable copy paste -->

Post a Comment