Follow KVARTHA on Google news Follow Us!
ad

Historical Monuments | ചെങ്കോട്ട മുതൽ ബാരക്പൂർ വരെ; ഇൻഡ്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്ര സ്‌മാരകങ്ങളിലേക്ക് തിരിഞ്ഞുനോട്ടം

Historical Monuments associated with freedom struggle in India #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഈ വർഷം ഓഗസ്റ്റ് 15 ന് സ്വതന്ത്ര ഇൻഡ്യയ്ക്ക് 75 വയസ് തികയുന്ന സാഹചര്യത്തിൽ രാജ്യം വലിയ ആഘോഷത്തിന് ഒരുങ്ങുകുകയാണ്. ഈ സാഹചര്യത്തിൽ ഇൻഡ്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചില സ്ഥലങ്ങളിലേക്ക് ഒരെത്തിനോട്ടം.
            
Historical Monuments associated with freedom struggle in India, National, News, Top-Headlines, Newdelhi, Independence-Freedom-Struggle, India, British, Mahatma Gandhi.

ചെങ്കോട്ട, ന്യൂഡെൽഹി

ഇൻഡ്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തെ സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്മാരകമായാണ് ചെങ്കോട്ട കണക്കാക്കപ്പെടുന്നത്. സ്വതന്ത്ര ഇൻഡ്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു 1947 ഓഗസ്റ്റ് 15-ന് ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിന് മുകളിൽ ദേശീയ പതാക ഉയർത്തി ചരിത്രപരമായ സന്ദർഭം ആഘോഷിച്ചു. അതിനുശേഷം തുടർചയായി ഓരോ വർഷവും പ്രധാനമന്ത്രിമാർ പതാക ഉയർത്തുകയും ചെയ്യുന്നു. സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ ത്യാഗങ്ങളെയും ആദരിക്കുന്നതിനായാണ് ചെങ്കോട്ടയിൽ പതാക ഉയർത്തുന്നത്.


സെലുലാർ ജയിൽ, ആൻഡമാൻ നികോബാർ

ആൻഡമാൻ നികോബാർ ദ്വീപിലെ സെലുലാർ ജയിൽ കാലാപാനി എന്നും അറിയപ്പെടുന്നു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ദിവാൻ സിംഗ് കാലേപാനി, ഫസൽ-ഇ-ഹഖ് ഖൈരാബാദി, യോഗേന്ദ്ര ശുക്ല തുടങ്ങിയ നിരവധി പോരാളികൾ ഇവിടെ തടവിലാക്കപ്പെട്ടു. നിലവിൽ ഇത് ഒരു ദേശീയ സ്മാരകമാണ്.

ഝാൻസി കോട്ട

17-ാം നൂറ്റാണ്ടിൽ ഝാൻസി നഗരത്തിന്റെ ഹൃദയഭാഗത്ത് ഓർചയിലെ രാജാവ് ബിർ സിംഗ് ജൂഡിയോ പണികഴിപ്പിച്ചതാണ് ഝാൻസി കോട്ട. 1857-ൽ കലാപം പൊട്ടിപ്പുറപ്പെടുന്നത് വരെ ബ്രിടീഷ് ഭരണത്തിൻ കീഴിലായിരുന്നു ഇത്. റാണി ലക്ഷ്മിഭായി ബ്രിടീഷുകാരിൽ നിന്ന് ഝാൻസി കോട്ടയുടെ നിയന്ത്രണം ഏറ്റെടുത്തു.

ജാലിയൻ വാലാബാഗ്, അമൃത്സർ

ദേശീയ പ്രാധാന്യമുള്ള സ്മാരകമാണിത്. അമൃത്സറിലെ പ്രശസ്തമായ പൊതു ഉദ്യാനമായ ജാലിയൻ വാലാബാഗിലാണ് സ്ഥിതി ചെയ്യുന്നത്. 1919 ഏപ്രിൽ 13 ന് ജാലിയൻ വാലാബാഗിൽ നിരായുധരായ ഇൻഡ്യക്കാരുടെ വലിയ സമ്മേളനത്തിന് നേരെ ബ്രിടീഷ് സൈന്യം വിവേചനരഹിതമായ വെടിവയ്പ്പ് നടത്തി നൂറുകണക്കിന് ആളുകളെ കൊന്നു. ബൈശാഖി ദിനത്തിലാണ് കൂട്ടക്കൊല നടന്നത്. ബ്രിടീഷ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 379 പേർ കൊല്ലപ്പെടുകയും 1,100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ആനന്ദ് ഭവൻ, അലഹബാദ്

ഉത്തർപ്രദേശിലെ അലഹബാദിലാണ് മുമ്പ് ആനന്ദ് ഭവൻ എന്നറിയപ്പെട്ടിരുന്ന വലിയ മാളിക സ്ഥിതി ചെയ്യുന്നത്. നെഹ്‌റു കുടുംബത്തിന്റെ വസതിയായിരുന്നു അത്. 1920-കളിൽ സ്വരാജ് ഭവൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ ഹെഡ് ഓഫീസായി മാറി.

ഓഗസ്റ്റ് ക്രാന്തി മൈതാനം, മുംബൈ

ഓഗസ്റ്റ് ക്രാന്തി മൈതാനം, മുമ്പ് ഗോവാലിയ ടാങ്ക് മൈതാനം എന്നറിയപ്പെട്ടിരുന്നു, മഹാരാഷ്ട്രയിലെ മുംബൈയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇൻഡ്യയിൽ ബ്രിടീഷ് ഭരണത്തിനെതിരെ മഹാത്മാഗാന്ധി ക്വിറ്റ് ഇൻഡ്യ സമരം ആരംഭിച്ചത് ഈ മണ്ണിൽ നിന്നാണ്.

സബർമതി ആശ്രമം, ഗുജറാത്

സബർമതി ആശ്രമം, ഗാന്ധി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം എന്നിങ്ങനെ പേരിൽ അറിയപ്പെടുന്ന ഈ ചരിത്ര സ്‌മാരകം അഹ് മദാബാദിലെ പ്രാന്തപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. സബർമതി നദിയുടെ തീരത്ത് സ്ഥാപിക്കപ്പെട്ട ഇത് മഹാത്മാഗാന്ധിയുടെ താമസ സ്ഥലങ്ങളിൽ ഒന്നായിരുന്നു. തന്റെ ഭാര്യയായ കസ്തൂർബാഗാന്ധിയോടൊപ്പം ഏകദേശം 12 വർഷത്തോളം അദ്ദേഹം ഇവിടെ താമസിച്ചു. 1930 മാർച് 12 ന് മഹാത്മാഗാന്ധി ആരംഭിച്ച പ്രസിദ്ധമായ ദണ്ഡി മാർചിന്റെ അടിസ്ഥാനം സബർമതി ആശ്രമമായിരുന്നു. നിലവിൽ, ആശ്രമം ഏറ്റവും വലിയ ചരിത്ര സ്ഥലങ്ങളിൽ ഒന്നാണ്.

ചൗരി ചൗര, ഉത്തർപ്രദേശ്

1922 ഫെബ്രുവരി രണ്ടിന്, മാർകറ്റിൽ ഉയർന്ന മാംസ വിലയ്‌ക്കെതിരെ ആളുകൾ പ്രതിഷേധിച്ചു. ഇവരെ പൊലീസ് മർദിച്ചു. ഇതുകൂടാതെ, പല നേതാക്കളെയും അറസ്റ്റ് ചെയ്യുകയും ചൗരി ചൗര പൊലീസ് സ്റ്റേഷനിൽ തടങ്കലിൽ വയ്ക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിനടുത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ചൗരി ചൗര.

ചന്ദ്രശേഖർ ആസാദ് പാർക്

ചന്ദ്രശേഖർ ആസാദ് പാർക്, മുമ്പ് ആൽഫ്രഡ് പാർക് എന്നറിയപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലുള്ള പൊതു പാർകാണ്. ആൽഫ്രഡ് രാജകുമാരന്റെ നഗര സന്ദർശനത്തിന്റെ അടയാളമായി 1870-ലാണ് ഇത് നിർമിച്ചത്. 1931-ലെ ഇൻഡ്യൻ സ്വാതന്ത്ര്യസമരകാലത്ത് ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമര സേനാനി ചന്ദ്രശേഖർ ആസാദിന്റെ പേരിലാണ് ഈ പാർക് പുനർനാമകരണം ചെയ്യപ്പെട്ടത്.

ബാരക്ർപൂർ, കൊൽകത

ചരിത്രത്തിന്റെ താളുകൾ മറിച്ചാൽ, ബാരക്പൂർ പ്രസിദ്ധമായത് 1772-ൽ ഇവിടെ ആദ്യത്തെ ബ്രിടീഷ് ബാരകുകൾ നിർമിച്ചതുകൊണ്ടാണെന്ന് കാണാം. ഇവിടെ നിന്ന് ബ്രിടീഷുകാർ വിവിധ സംസ്ഥാനങ്ങൾ കീഴടക്കി ഇൻഡ്യയുടെ നിയന്ത്രണം വ്യാപിപ്പിച്ചു.

Keywords: Historical Monuments associated with freedom struggle in India, National, News, Top-Headlines, Newdelhi, Independence-Freedom-Struggle, India, British, Mahatma Gandhi. 
< !- START disable copy paste -->

Post a Comment