Follow KVARTHA on Google news Follow Us!
ad

Kerala and Gandhi | കേരളത്തിലെ സ്വാതന്ത്ര്യസമരത്തെ ഉത്തേജിപ്പിച്ച മഹാത്മാഗാന്ധിയുടെ മലയാള മണ്ണിലേക്കുള്ള 5 സന്ദർശനങ്ങൾ

Gandhi visited Kerala 5 times
തിരുവനന്തപുരം: (www.kvartha.com) ഇൻഡ്യയുടെ സ്വാതന്ത്ര്യസമരകാലത്ത് അഞ്ച് പ്രാവശ്യമാണ് മഹാത്മാഗാന്ധി കേരളം സന്ദർശിച്ചത്. കേരളത്തിനും ഏറെ ഓർമകൾ നിറഞ്ഞതാണ് ആ സന്ദർശനങ്ങൾ. ഗാന്ധിജിയുടെ വരവ്​ ജനങ്ങളിൽ ദേശീയതയുടെയും ഐക്യത്തിെൻറയും ബോധമുണ്ടാക്കി. ആ സന്ദർശനങ്ങളിലേക്ക് ഒരെത്തിനോട്ടം.
                     
Gandhi visited Kerala 5 times, Kerala, Thiruvananthapuram, Mahatma Gandhi, News, Top-Headlines, Latest-News, Independence-Freedom-Struggle, Kozhikode, Mangalore.

1. 1920 ഓഗസ്റ്റ് 18–19

ഖിലാഫത്, നിസഹകരണ പ്രസ്ഥാനങ്ങളുടെ പ്രചാരണാർഥമാണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തുന്നത്. 20,000ത്തോളം ജനങ്ങളെ അഭിസംബോധന ചെയ്​ത്​ ഗാന്ധിജി കോഴിക്കോട് കടപ്പുറത്ത് പ്രസംഗിച്ചു. മൗലാനാ ശൗഖതലിയുടെ അടക്കമുള്ളവർ പങ്കെടുത്തു. ഓഗസ്റ്റ് 19ന് മംഗ്ളൂറിലേക്ക് പോയി.

2. 1925 മാർച്ച് എട്ട്–19

വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദർശനം. 1925 മാർച് എട്ടിന്​ തുടങ്ങി 19 വരെ 12 ദിവസം നീണ്ടതായിരുന്നു അത്​. ആ യാത്രയിൽ അദ്ദേഹം നിരവധി പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. മാർച് 10 വൈക്കം കായൽക്കരയിൽ 21,000 പേർക്ക് മുന്നിൽ പ്രസംഗിച്ചു. ഈ യാത്രയിൽ ആലപ്പുഴ, കൊല്ലം തുടങ്ങിയ സ്​ഥലങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ പ്രസംഗിക്കുകയും നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു.

3. 1927 ഒക്ടോബർ ഒമ്പത്–15

തെക്കേ ഇൻഡ്യൻ പര്യടനത്തിന്റെ ഭാഗമായായിരുന്നു ഗാന്ധിജിയുടെ മൂന്നാമത്തെ കേരള സന്ദർശനം. സമൂഹത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മയെക്കുറിച്ച് തിരുവിതാംകൂർ മഹാരാജാവുമായും റാണിയുമായും ചർച നടത്തി. തൃശൂർ, കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ പ്രസംഗിച്ചു. വീണ്ടും 25–ാം തീയതി കേരളത്തിലെത്തി.

4. 1934 ജനുവരി 10–22

ഹരിജന ധന ശേഖരണാർഥമായിരുന്നു ഗാന്ധിജിയുടെ നാലാമത് കേരള സന്ദർശനം. ജനുവരി 10ന് ഒലവക്കോട് റെയിൽവേ സ്​റ്റേഷനിൽ വൻ ജനാവലിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് സ്വീകരണം നൽകി. ഗുരുവായൂർ, കുന്നംകുളം, പട്ടാമ്പി, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ ഇടങ്ങളിൽ പൊതുയോഗങ്ങളിൽ പങ്കെടുത്തു. ഈ യാത്രയിലാണ് വടകരയിൽ വച്ച് കൗമുദി എന്ന പെൺകുട്ടി തന്റെ ആഭരണങ്ങളെല്ലാം ഗാന്ധിജിക്ക് സംഭാവനയായി നൽകിയത്.

1937 ജനുവരി 12–21

'തീർഥയാത്ര' എന്ന്​ ഗാന്ധിജിതന്നെ വിശേഷിപ്പിച്ച ഗാന്ധിജിയുടെ അവസാന യാത്ര ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. തിരുവനന്തപുരം, നെയ്യാറ്റിൻകര, കൊല്ലം, വൈക്കം തുടങ്ങിയ സ്ഥലങ്ങളിൽ പൊതുയോഗത്തിൽ പങ്കെടുത്തു. ഈ യാത്രക്കിടെയാണ് അദ്ദേഹം അയ്യൻകാളിയെ കാണുന്നത്.

Keywords: Gandhi visited Kerala 5 times, Kerala, Thiruvananthapuram, Mahatma Gandhi, News, Top-Headlines, Latest-News, Independence-Freedom-Struggle, Kozhikode, Mangalore. 

Post a Comment