എന്നാല്‍ ട്രോളന്മാര് 'കിളവാ' എന്ന് വിളിച്ച് പരിഹസിച്ചു. കാരണം മറ്റൊന്നുമല്ല. ഏതാണ്ട് പതിനൊന്ന് മണിയോട് അടുപ്പിച്ചാണ് അദ്ദേഹം പോസ്റ്റിട്ടത്. അതോടെ 'കിളവാ, ഉച്ചകഴിഞ്ഞെന്ന്' ഒരാള്‍ കമന്റിട്ടു. ആ ട്രോളിന് അമിതാഭ് ബച്ചന് അതേ നാണയത്തില്‍ തിരിച്ചടിച്ചു, 'പ്രായമാകുമ്പോള്‍ തന്നെ ആരും 'കിളവാ' എന്ന് വിളിക്കരുതേ എന്ന് ആഗ്രഹിക്കുന്നു, പ്രാർഥിക്കുന്നു. നിങ്ങള്‍ക്ക് പ്രായമാകുമ്പോള്‍ ആരും നിങ്ങളെ അപമാനിക്കരുതേ,' താരം എഴുതി.
മറ്റൊരു ഉപയോക്താവ് അമിതാഭ് ബചന് 'അല്‍പ്പം നേരത്തെ' ഗുഡ്മോണിംഗ് ആശംസിച്ചെന്ന് പരിഹാസത്തോടെ കമന്റിട്ടു. 'നിങ്ങളുടെ പരിഹാസത്തിന് നന്ദി, ഞാന്‍ രാത്രി വളരെ വൈകും വരെ ജോലി ചെയ്തു, ഷൂടിംഗ് അതിരാവിലെയാണ് തീര്‍ന്നത്, അതുകൊണ്ട് വൈകിയാണ് ഉണര്‍ന്നത്, അപ്പോള്‍ തന്നെ ആശംസ പോസ്റ്റ് ചെയ്തു. അത് നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.' താരം മറുപടി നല്കി.
സാധാരണ സാമൂഹ്യ മാധ്യമ ട്രോളുകള്‍ക്ക് ശക്തമായ മറുപടിനല്കുന്നതില് അഗ്രഗണ്യന്‍ അഭിഷേക് ബചനാണ്. ഇതിന് പലപ്പോഴും അഭിഷേകിന് പ്രശംസ കിട്ടുന്നുണ്ട്. എന്നാലിപ്പോള്‍ അഭിഷേകിന്റെ പിതാവും സൂപര്‍ സ്റ്റാറുമായ അമിതാഭ് ബചനും മകനില്‍ നിന്ന് ട്രോളന്മാരെ നിലംപരിശാക്കുന്ന വിദ്യ പഠിച്ചതായി തോന്നുന്നു.
Keywords: Mumbai, News, India, Actor, Amitabh Batchan, Bollywood, Social-Media, Facebook, Facebook Post, Troll, Viral, Trolls Call Amitabh Bachchan 'Buddhe' for Wishing Good Morning Late, He Politely Responds 'Was Working All Nigtht'.< !- START disable copy paste -->