Follow KVARTHA on Google news Follow Us!
ad

സുപ്രധാന വിധി; നീറ്റ് പിജി മോപപ് റൗൻഡ് സുപ്രീം കോടതി റദ്ദാക്കി; 146 സീറ്റുകളിലേക്ക് പ്രത്യേകമായി നടത്താൻ നിർദേശം

NEET-PG: SC cancels mop-up round counselling for AIQ, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി:(www.kvartha.com 31.03.2022) 146-ലധികം പുതിയ സീറ്റുകളിൽ ക്രമക്കേടുകൾ പരിഹരിക്കുന്നതിനായി, നീറ്റ് പിജി 2021-22 (NEET-PG) പ്രവേശനത്തിലെ 'ഓൾ ഇൻഡ്യ ക്വാട മോപ്-അപ്' ഘട്ടത്തിന്റെ കൗൺസലിംഗ് സുപ്രീം കോടതി വ്യാഴാഴ്ച റദ്ദാക്കി. 72 മണിക്കൂറിനുള്ളിൽ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച്, 146 പുതിയ സീറ്റുകൾക്കായി ഒരു പ്രത്യേക റൗൻഡ് കൗൺസിലിംഗ് നടത്തുകയും ഓൾ ഇൻഡ്യ ക്വാടയിലോ റൗൻഡ് രണ്ടിൽ സ്റ്റേറ്റ് ക്വാടയിലോ ചേർന്ന വിദ്യാർഥികളെ ഈ റൗൻഡിൽ പങ്കെടുക്കാൻ അനുവദിക്കുകയും ചെയ്തു.
                      
Keywords: News, National, Top-Headlines, Examination, Entrance, Education, Students, Supreme Court of India, NEET-PG, NEET-PG: SC cancels mop-up round counselling for AIQ.

24 മണിക്കൂറിനുള്ളിൽ വിദ്യാർഥികളിൽ നിന്ന് ഓപ്ഷനുകൾ ക്ഷണിക്കാനും ഓപ്ഷൻ ലഭിച്ച് 72 മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ഡയറക്ടർ ജനറൽ ഓഫ് ഹെൽത് സർവീസസിന് (ഡിജിഎച്എസ്) ബെഞ്ച് നിർദേശം നൽകി. ഈ നടപടിക്ക് ശേഷം മോപ്-അപ് റൗൻഡ് നടത്തി 72 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി പറഞ്ഞു.

ഭരണഘടനയുടെ ആർടികിൾ 142 പ്രകാരമുള്ള അധികാരപരിധി പ്രയോഗിച്ച് എല്ലാ നിർദേശങ്ങളും നൽകിയിട്ടുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. 146 പുതിയ സീറ്റുകളിലേക്കുള്ള പ്രത്യേക കൗൺസിലിംഗിൽ പങ്കെടുക്കാൻ ഹർജിക്കാരായ വിദ്യാർഥികളോട് സുപ്രീം കോടതി നിർദേശിച്ചു. സംസ്ഥാന അല്ലെങ്കിൽ അഖിലേന്ത്യാ ക്വാട സീറ്റുകളിലേക്കുള്ള രണ്ടാം റൗൻഡ് കൗൺസിലിംഗിൽ പങ്കെടുത്ത വിദ്യാർത്ഥികളാണിവർ. നേരത്തെ 146 സീറ്റുകളിൽ നടത്താനിരുന്ന മോപ്-അപ് റൗൻഡിൽ ഈ വിദ്യാർഥികൾക്ക് പങ്കെടുക്കാനാകില്ലെന്ന് മെഡികൽ കൗസിലിംഗ് കമിറ്റി (എംസിസി) നൽകിയ നോടീസിൽ പറയുന്നു. ഇതേത്തുടർന്നാണ് അവർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

Keywords: Keywords: News, National, Top-Headlines, Examination, Entrance, Education, Students, Supreme Court of India, NEET-PG, NEET-PG: SC cancels mop-up round counselling for AIQ.
< !- START disable copy paste -->

إرسال تعليق