Follow KVARTHA on Google news Follow Us!
ad

'രാജ്യത്തിന് വേണ്ടി മരിക്കാൻ തയ്യാർ; ലോകത്തിലെ ഏറ്റവും വലിയ പാർടി ഇങ്ങനെ കാട്ടിയാൽ യുവാക്കൾ എന്ത് പഠിക്കും'; ബിജെപിയെ കടന്നാക്രമിച്ച് അരവിന്ദ് കെജ്‌രിവാൾ

'Can Die For Country'; Arvind Kejriwal After BJP Vandalism At Home, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 31.03.2022) തന്റെ ഔദ്യോഗിക വസതിക്ക് നേരെ ബുധനാഴ്ച നടന്ന ആക്രമണത്തിൽ ബിജെപിയെ ചോദ്യം ചെയ്ത് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ലോകത്തിലെ ഏറ്റവും വലുതും ഭരിക്കുന്നതുമായ പാർടി ഡെൽഹിയിൽ ഇത്തരം ഗുൻഡായിസം നടത്തിയാൽ രാജ്യത്തെ യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകുകയെന്ന് കെജ്രിവാൾ ചോദിച്ചു.
                 
News, National, Top-Headlines, New Delhi, Country, Arvind Kejriwal, Chief Minister, BJP, Political party, Politics, AAP, Controversy, 'Can Die For Country', BJP Vandalism, 'Can Die For Country'; Arvind Kejriwal After BJP Vandalism At Home.

'ഇന്നലെ എന്റെ വീട് ആക്രമിക്കപ്പെട്ടു, രാജ്യത്തിന് വേണ്ടി മരിക്കാൻ തയ്യാറാണ്. പക്ഷേ ഞാനല്ല, രാജ്യമാണ് പ്രധാനം. ഇത്തരത്തിലുള്ള ഗുൻഡായിസം ശരിയല്ല. അങ്ങനെയൊരു രാജ്യം പുരോഗമിക്കുമോ? ഇല്ല ഇല്ല. നമുക്കെല്ലാവർക്കും ഒരുമിച്ച് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാം', അദ്ദേഹം കൂട്ടിച്ചേർത്തു. ഗുൻഡായിസം രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകില്ലെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇൻഡ്യയാക്കണമെങ്കിൽ എല്ലാവരും സ്‌നേഹത്തോടെയും സൗഹാർദത്തോടെയും ഒരുമിച്ച് പ്രവർത്തിക്കണമെന്നും കെജ്‌രിവാൾ പറഞ്ഞു.

പ്രസ്താവനയോട് പ്രതികരിച്ച ഡൽഹി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത, അരവിന്ദ് കെജ്‌രിവാൾ ഹിന്ദു സമൂഹത്തോട് ചെയ്ത അപമാനത്തിന് ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്നും അതോടെ വിഷയം അവസാനിക്കുമെന്നും പറഞ്ഞു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ അരവിന്ദ് കെജ്‌രിവാൾ ദ കശ്മീർ ഫയൽസ് എന്ന സിനിമയെക്കുറിച്ചും ബിജെപിയെ കടന്നാക്രമിച്ചും സഭയിൽ പ്രസംഗം നടത്തിയിരുന്നു. ചിത്രം നികുതി രഹിതമായി പ്രഖ്യാപിക്കണമെന്ന ബിജെപി നിയമസഭാംഗങ്ങളുടെ ആവശ്യത്തോട് പ്രതികരിച്ചുകൊണ്ട് അത് സൗജന്യ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബിൽ ഇടണമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

ഈ പ്രസ്താവന മുതൽ ആം ആദ്മി പാർടിയെയും കെജ്‌രിവാളിനെയും ബിജെപി ആക്രമിക്കുകയാണ്. ബുധനാഴ്ച, ഭാരതീയ ജനതാ യുവമോർച അംഗങ്ങൾ കെജ്രിവാളിന്റെ ഔദ്യോഗിക വസതിക്ക് പുറത്ത് പ്രകടനം നടത്തി. ഇതിനിടയിൽ സുരക്ഷാ ബാരികേഡ് തകർത്ത് മുഖ്യമന്ത്രിയുടെ വസതിയുടെ ഗേറ്റിന് സമീപം എത്തിയ ഡസൻ കണക്കിന് പ്രവർത്തകർ അവിടെ കയറി മുദ്രാവാക്യം വിളിക്കുകയും ആക്രമണ പ്രവർത്തങ്ങൾ നടത്തിയെന്നുമാണ് പരാതി.

Keywords: News, National, Top-Headlines, New Delhi, Country, Arvind Kejriwal, Chief Minister, BJP, Political party, Politics, AAP, Controversy, 'Can Die For Country', BJP Vandalism, 'Can Die For Country'; Arvind Kejriwal After BJP Vandalism At Home.
< !- START disable copy paste -->

إرسال تعليق