Follow KVARTHA on Google news Follow Us!
ad

ജോലിയിലും ബിസിനസിലും വിജയം നേടാന്‍ സാധിക്കുന്നില്ലേ? മഹാശിവരാത്രി ദിനത്തില്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ ആഗ്രഹിച്ച ജോലി ലഭിക്കുമെന്ന് വിശ്വാസം; അറിയാം

Do this remedy on the day of Mahashivaratri, will get the boon of the desired job#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 28.02.2022) മഹാശിവരാത്രി നാളില്‍ ചെയ്യുന്ന ശിവാരാധന അനന്ത മടങ്ങ് ഫലം നല്‍കുമെന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിവസം ഭോലേനാഥിന്റെ ഭക്തര്‍ ഭക്തിയോടും വിശ്വാസത്തോടും കൂടി ഉപവാസമെടുക്കും. 

വിവിധ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനായി ഭക്തര്‍ ഈ ദിവസം ശിവനെ ആരാധിക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നതിനും വിവാഹം നടക്കാത്തവര്‍ക്കും മഹാശിവരാത്രിയില്‍ ചില പരിഹാരങ്ങള്‍ പ്രയോജനകരമാണെന്നാണ് പറയുന്നത്. ആഗ്രഹിക്കുന്ന ജോലിക്കായി മഹാശിവരാത്രിയില്‍ എന്തെല്ലാം ഉപായങ്ങള്‍ ചെയ്യണമെന്ന് നമുക്ക് നോക്കാം.

ജോലിയിലും ബിസിനസിലും വിജയം നേടാന്‍ മഹാശിവരാത്രി നാളില്‍ ദേവന് അഭിഷേകത്തിന് വെള്ളിപ്പാത്രം ഉപയോഗിക്കുക. ശിവലിംഗത്തില്‍ അഭിഷേകം ചെയ്യുമ്പോള്‍, 'ഓം നമഃ ശിവായ' ജപിക്കുക. ശിവാരാധനയില്‍ വെളുത്ത പൂക്കള്‍ ഉപയോഗിക്കുക. ഇതിന് ശേഷം ശിവനെ പ്രണാമം ചെയ്ത് ബിസിനസിലോ ജോലിയിലോ വേണ്ട വിജയത്തിനായി പ്രാര്‍ഥിക്കുക.

വിവാഹത്തിന് എന്തെങ്കിലും തടസങ്ങള്‍ ഉണ്ടെങ്കിലോ മികച്ച ജീവിത പങ്കാളിയെ സ്വന്തമാക്കുവാനോ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കിലോ മഹാശിവരാത്രിയുടെ ശുഭമുഹൂര്‍ത്തത്തില്‍ വൈകുന്നേരം മഞ്ഞ വസ്ത്രം ധരിച്ച് ശിവക്ഷേത്രത്തില്‍ പോകുക. ഇതിനുശേഷം നിങ്ങളുടെ പ്രായത്തിന് തുല്യമായ കൂവളയില എടുക്കുക. എല്ലാ കൂവളയിലയിലും മഞ്ഞ ചന്ദനം പുരട്ടി ശിവന് സമര്‍പിക്കുക. ഓരോ ഇലയും അര്‍പ്പിക്കുമ്പോഴും 'ഓം നമഃ ശിവായ' ജപിക്കുന്നത് തുടരുക. ഇത് ചെയ്ത ശേഷം ശിവനെ ധൂപ് കൊണ്ട് ആരാധിക്കുകയും നേരത്തെ വിവാഹത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ആഗ്രഹ സഫലീകരണത്തിന്റെ അനുഗ്രഹം ലഭിക്കും.

നമ്മുടെ നല്ല ആരോഗ്യത്തിനായും മഹാശിവരാത്രി നാളില്‍ പ്രാര്‍ഥനയുണ്ട്. ശിവരാത്രി ദിനത്തില്‍ പ്രഭാത ആരാധനയ്ക്ക് പുറമേ ശുദ്ധമായ പശുവിന്‍ നെയ്യ് ഒരു മണ്‍വിളക്കില്‍ നിറച്ച് വൈകുന്നേരം അതില്‍ കര്‍പൂരം ഇടുക. ഇതിനുശേഷം ഇത് കത്തിക്കുക. കൂടാതെ പാല്‍, കല്‍കഷ്ണം, അക്ഷത് എന്നിവ വെള്ളത്തില്‍ കലര്‍ത്തി ശിവലിംഗത്തില്‍ സമര്‍പിക്കുക. ഇത് ചെയ്യുമ്പോള്‍ 'ഓം നമഃ ശിവായ' എന്ന് 108 തവണ ജപിക്കുക. ഇങ്ങനെ ചെയ്താല്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.

News, Kerala, State, Thiruvananthapuram, Festival, Devotee, Devotees, Mahashivratri, Temple, Do this remedy on the day of Mahashivaratri, will get the boon of the desired job


അതേപോലെ, മഹാശിവരാത്രി നാളില്‍ രാവിലെ കുളിച്ച് ശുദ്ധമായ വസ്ത്രം ധരിച്ച് ശിവനെ പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്താല്‍ പണം ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ശിവലിംഗത്തില്‍ പഞ്ചാമൃതത്തിന്റെ ചേരുവകള്‍ ഓരോന്നായി സമര്‍പിക്കുക. അവസാനം ശിവലിംഗത്തെ ജലം കൊണ്ട് അഭിഷേകം ചെയ്യുക. ശിവന് ജലം സമര്‍പിച്ചതിന് ശേഷം 'ഓം നമഃ പാര്‍വതീപതയേ' എന്നാ മന്ത്രം 108 തവണ ജപിക്കുക. ഇങ്ങനെ ചെയ്ത ശേഷം സമ്പത്ത് ലഭിക്കാനും വരുമാനം വര്‍ധിപ്പിക്കാനും പ്രാര്‍ഥിക്കുന്നത് നല്ലതാണെന്നാണ് സങ്കല്‍പം. 

ഈ വര്‍ഷത്തെ മഹാശിവരാത്രി ആഘോഷം മാര്‍ച് ഒന്നിന് ചൊവ്വാഴ്ചയാണ്.  പാലാഴി മഥന സമയത്ത് വിഷം പുറത്ത് വരുകയും ആ വിഷം മഹാദേവന്‍ കുടിക്കുകയും ചെയ്തു. വിഷം അകത്തേക്ക് കടക്കാതിരിക്കാന്‍ പാര്‍വതി ദേവി ഭഗവാന്റെ കഴുത്തില്‍ പിടിക്കുകയും വിഷം പുറത്തേക്ക് പോവാതിരിക്കുന്നതിന് വേണ്ടി മഹാവിഷ്ണു ഭഗവാന്റെ വായ അടച്ച് പിടിക്കുകയും ചെയ്തു. 

അങ്ങനെ വിഷം പരമശിവന്റെ കഴുത്തില്‍ നീലനിറമായി നിന്നു. ഈ ദിനം ഭഗവാന് ആപത്തൊന്നും സംഭവിക്കാതിരിക്കുന്നതിന് വേണ്ടി പാര്‍വ്വതി ദേവി ഉറക്കമൊഴിഞ്ഞ് വ്രതമനുഷ്ഠിച്ചുവെന്നാണ് ഐതിഹ്യം. അതുകൊണ്ട് തന്നെ ഈ ദിനം ഭഗവാന് വേണ്ടി ഭക്തരും വ്രതമനുഷ്ഠിക്കുന്നു. ചില സ്ഥലങ്ങളില്‍ മഹാശിവരാത്രി നാളില്‍ പരമശിവന്‍ പാര്‍വതിയെ വിവാഹം കഴിച്ചുവെന്ന വിശ്വാസവുമുണ്ട്.

Keywords: News, Kerala, State, Thiruvananthapuram, Festival, Devotee, Devotees, Mahashivratri, Temple, Do this remedy on the day of Mahashivaratri, will get the boon of the desired job

إرسال تعليق