Follow KVARTHA on Google news Follow Us!
ad

ഐ എസ് എല്‍ 2021-22: ബെംഗ്ളൂറും ചെന്നൈയിനും മുഖാമുഖം; മത്സരം വൈകിട്ട് ഏഴരയ്ക്ക്

ISL 2021-22: Chennaiyin FC aims victory against struggling Bengaluru #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
വാസ്‌കോഡ ഗാമ: (www.kvartha.com 30.12.2021) ഐ എസ് എലില്‍ ബെംഗ്ളൂറു എഫ്‌സിയും ചെന്നൈയിന്‍ എഫ്‌സിയും മുഖാമുഖം. മത്സരം വൈകിട്ട് ഏഴരയ്ക്ക്. ഇതിന് മുമ്പ് ഇരുടീമും പരസ്പരം ഒന്‍പത് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ ബെംഗ്ളൂറു നാലിലും ചെന്നൈയിന്‍ മൂന്നിലും വിജയിച്ചപ്പേള്‍ രണ്ട് മത്സരം സമനിലയില്‍ കലാശിച്ചു.
< !- START disable copy paste -->
News, Goa, ISL, Football, Football Player, Chennai,, Bangalore, Top-Headlines, Kolkata, ISL 2021-22: Chennaiyin FC aims victory against struggling Bengaluru.

നിലവില്‍ 11 പോയിന്റുള്ള ചെന്നൈയിന്‍ ആറാം സ്ഥാനത്തും ആറ് പോയിന്റുള്ള ബെംഗ്ളൂറു 10-ാം സ്ഥാനത്തുമാണ്. ബിഎഫ്‌സി മൊത്തം 12 ഗോളും ചെന്നൈയിന്‍ എട്ടും ഗോളും നേടിയിട്ടുണ്ട്. ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ എടികെ മോഹന്‍ ബഗാന്‍ എഫ്‌സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചു. ഈ സീസണിലെ എടികെയുടെ നാലാം ജയമാണിത്. ഗോവയുടെ നാലാം തോല്‍വിയും. വിജയതോടെ 14 പോയന്റുമായി എടികെ മോഹന്‍ ബഗാന്‍ ലീഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. എട്ട് പോയിന്റുള്ള ഗോവ എട്ടാം സ്ഥാനത്തുമാണ്.

23-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാസോയും 56-ാം മിനിറ്റില്‍ റോയ് കൃഷ്ണയുമാണ് എടികെയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. കളി അവസാനിക്കാന്‍ ഒന്‍പത് മിനിറ്റുള്ളപ്പോള്‍ മെന്‍ഡോസ ഗോവയുടെ ആശ്വാസ ഗോള്‍ നേടി.


Keywords: News, Goa, ISL, Football, Football Player, Chennai,, Bangalore, Top-Headlines, Kolkata, ISL 2021-22: Chennaiyin FC aims victory against struggling Bengaluru.

Post a Comment