Follow KVARTHA on Google news Follow Us!
ad

ഐഎസ്എൽ എട്ടാം സീസണിന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനെ നേരിടും

ISL eighth season kickoff; Kerala Blasters will take on ATK Mohan Bagan in the inaugural match#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പനാജി: (www.kvartha.com 19.11.2021) ഇൻഡ്യൻ സൂപെർ ലീഗ് ഫുട്ബോളിന്റെ എട്ടാം സീസണിന് തുടക്കമാകുന്നു. ഉദ്ഘാടന മത്സരത്തിൽ ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും. വെള്ളിയാഴ്ച രാത്രി 7.30ന് ഗോവയിലെ ഫറ്റോർഡ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഐഎസ്എലിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള രണ്ട് ടീമുകളാണ് മുഖാമുഖം വരുന്നത്. പുതിയ പരിശീലകനും ആകെ മാറിയ സ്ക്വാഡുമായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണയെങ്കിലും ആരാധകർക്ക് സന്തോഷം നൽകാനാകും എന്ന പ്രതീക്ഷയിലാകും ഇറങ്ങുന്നത്.

  
Goa, News, Sports, Football, ISL, Kerala Blasters, Kolkata, Inauguration, Top-Headlines,ISL eighth season kickoff; Kerala Blasters will take on ATK Mohan Bagan in the inaugural match.



കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ കിരീടം തേടിയിറങ്ങുമ്പോള്‍ മൂന്ന് തവണ ചാമ്പ്യന്മാരായതിന്‍റെ കരുത്തുമായാണ് എടികെ മോഹൻ ബഗാന്‍ വരുന്നത്. പരിചയസമ്പന്നനായ അന്‍റോണിയോ ഹബാസിന്‍റെ കീഴിൽ എടികെ ഇറങ്ങുമ്പോൾ പുതിയ പരിശീലകൻ ഇവാൻ വുകോമനോവിച്ചിനാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ചുമതല.
കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ നാണക്കേട് പരിഹരിക്കേണ്ടതുണ്ട്. അതേസമയം മുംബൈ സിറ്റിക്കെതിരെ ഫൈനലിൽ തോറ്റ നിരാശ മാറ്റാനാകും എടികെ ഇറങ്ങുക. ഇരുവരും ഇതുവരെ ഏറ്റുമുട്ടിയതിൽ നേരിയ മുൻതൂക്കം കൊൽകത്തയ്ക്കാണ്. 14 കളികളിൽ അഞ്ച് ജയം കൊൽകത്തയ്ക്കും നാല് ജയം ബ്ലാസ്റ്റേഴ്‌സിനുമാണ്. അഞ്ച് മത്സരം സമനിലയില്‍ അവസാനിച്ചു.

ഗോവയിലെ മൂന്ന് വേദികളിലായാണ് ഈ സീസണിലെ എല്ലാ മത്സരങ്ങളും. ഫറ്റോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, വാസ്കോയിലെ തിലക് മൈതാൻ, ബാംബോലിമിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയം എന്നിവയാണ് വേദികൾ. എടികെയ്ക്ക് ഹോം ഗ്രൗൻഡായി അനുവദിച്ചിട്ടുള്ള ഫറ്റോർഡ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. തിലക് മൈതാനാണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗൻഡ്. ആരാധകർക്ക് കളി കാണാൻ പ്രവേശനമില്ല. 11 ടീമുകളാണ് ഇത്തവണ ഐഎസ്എൽ കിരീടത്തിനായി മത്സരിക്കുന്നത്.


Keywords: Goa, News, Sports, Football, ISL, Kerala Blasters, Kolkata, Inauguration, Top-Headlines,ISL eighth season kickoff; Kerala Blasters will take on ATK Mohan Bagan in the inaugural match.



< !- START disable copy paste -->

Post a Comment