Follow KVARTHA on Google news Follow Us!
ad

ശബരിമലയില്‍ ചരക്ക് എത്തിക്കുന്നതിന് ഉപയോഗിക്കുന്ന ട്രാക്ടറുകളില്‍ ആളുകളെ കയറ്റുന്നതിനെ വിലക്കി ഹൈകോടതി; അവഗണിച്ചാല്‍ വാഹനം പിടിച്ചെടുക്കാനും ഉടമയ്ക്കും ഡ്രൈവര്‍ക്കും എതിരെ കേസടുക്കാനും ഉത്തരവ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Sabarimala Temple,Sabarimala,Religion,Vehicles,Kerala,
കൊച്ചി: (www.kvartha.com 25.11.2021) ശബരിമലയില്‍ ചരക്ക് എത്തിക്കുന്നതിന് ഉപയോഗിക്കുന്ന ട്രാക്ടറുകളില്‍ ആളുകളെ കയറ്റുന്നതിനെ വിലക്കി ഹൈകോടതി. വിലക്ക് അവഗണിച്ച് ആളുകളെ കയറ്റിയാല്‍ വാഹനം പിടിച്ചെടുക്കാനും ഉടമയ്ക്കും ഡ്രൈവര്‍ക്കും എതിരെ കേസടുക്കാനും ഉത്തരവിട്ടു.

High court bans people from using tractors to transport goods to Sabarimala, Kochi, News, Sabarimala Temple, Sabarimala, Religion, Vehicles, Kerala

അതേസമയം ട്രാക്ടറില്‍ ഭക്തരേയും ഉദ്യോഗസ്ഥരേയും പൊലീസുകാരെയും കയറ്റരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചു. ട്രാക്ടറില്‍ ആളുകളെ കയറ്റിയാല്‍ അക്കാര്യം സിസിടിവി കണ്‍ട്രോള്‍ പാനലുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കാനനപാതയില്‍ ട്രാക്ടറില്‍ ഭക്തരെ കയറ്റിയ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രനും പി ജി അജിത് കുമാറും അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്. സ്വാമി അയ്യപ്പന്‍ റോഡിലും മറ്റും ഭക്തരെ ട്രാക്ടറില്‍ കയറ്റുന്നതിനെ വിലക്കി 2014ല്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെ മറികടന്നാണ് വീണ്ടും ട്രാക്ടറില്‍ ആളുകളെ കയറ്റുന്നത് കോടതിയുടെ ശ്രദ്ധയില്‍പെട്ടത്.

Keywords: High court bans people from using tractors to transport goods to Sabarimala, Kochi, News, Sabarimala Temple, Sabarimala, Religion, Vehicles, Kerala.

Post a Comment