Follow KVARTHA on Google news Follow Us!
ad

ടീം ഇൻഡ്യയുടെ ടി20 ലോകകപിനുള്ള പുതിയ ജേഴ്‌സി പുറത്തുവിട്ട് ബിസിസിഐ

'Billion Cheers jersey': BCCI unveils Team India's new kit for T20 World Cup #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com 13.10.2021) കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ടി20 ലോകകപിനുള്ള ഇന്‍ഡ്യന്‍ ക്രികെറ്റ് ടീമിന്റെ ജേഴ്‌സി പുറത്തുവിട്ട് ബിസിസിഐ. കടുംനീല നിറത്തിലുളള ജേഴ്‌സിയുമായിയായിരിക്കും ഇന്‍ഡ്യ ലോകകപിനിറങ്ങുക. കടുംനീല നിറത്തിലുളള ജേഴ്‌സിക്ക് കുറുകെ ഇളംനീല നിറത്തിലുള്ള ഡിസൈനും ജേഴ്‌സിയിലുണ്ട്. ഇരുവശങ്ങളിലും കുങ്കുമ നിറത്തില്‍ കട്ടിയുള്ള ബോര്‍ഡറും ജേഴ്‌സിയെ ആകര്‍ഷിക്കുന്നു.
< !- START disable copy paste -->
News, Mumbai, BCCI, Cricket, Top-Headlines, Indian Team, Australia, 'Billion Cheers jersey': BCCI unveils Team India's new kit for T20 World Cup.

ഇൻഡ്യന്‍ ആരാധകര്‍ക്കുള്ള സമ്മാനമാണ് പുതിയ ജേഴ്‌സിയെ അവതരിപ്പിച്ചിട്ടുള്ളത്. ടീമിനെ പിന്തുണക്കുന്ന ആരാധര്‍ക്ക് കടപ്പാട് അറിയിക്കുന്നയെന്ന തരത്തിലാണ് ജേഴ്‌സിയും ബിസിസിഐ പങ്കുവച്ച ട്വീറ്റിലെ ക്യാപ്ഷനും.


ഓസ്‌ട്രേലിയയുമായുള്ള പരമ്പര മുതല്‍ ഇന്‍ഡ്യ കടും നീല നിറത്തിലുള്ള ജേഴ്‌സിയാണ് ഉപയോഗിച്ചു വന്നത്. ഇന്‍ഡ്യന്‍ ടീം മുമ്പ് ഉപയോഗിച്ചിരുന്ന ആകാശനീല നിറത്തിലുള്ള ജേഴ്‌സിയിലേക്ക് മടങ്ങി പോകുമോയെന്ന് ആരാധകര്‍ ഉറ്റുനോക്കിയിരുന്നു. ഇൻഡ്യയുടെ ഔദ്യോഗിക കിറ്റ് സ്‌പോണ്‍സര്‍മാരായ എംപിഎലാണ് ജേഴ്‌സി പുറത്തുവിട്ടത്.
Keywords: News, Mumbai, BCCI, Cricket, Top-Headlines, Indian Team, Australia, 'Billion Cheers jersey': BCCI unveils Team India's new kit for T20 World Cup.

Post a Comment