Follow KVARTHA on Google news Follow Us!
ad

ടി20 ലോകകപില്‍ ധോനി ഇൻഡ്യന്‍ ടീമിന്റെ ഉപദേഷ്ടാവാകുന്നത് പ്രതിഫലം വാങ്ങാതെയെന്ന് സൗരവ് ഗാംഗുലി

Dhoni won't charge any fee for being mentor of Indian team in T20 World cup says Sourav Ganguly #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 13.10.2021) ഈ മാസം യു എ ഇയിലും ഒമാനിലും നടക്കാനിരിക്കുന്ന ടി20 ലോകകപിൽ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോനി ഇൻഡ്യൻ ക്രികെറ്റ് ടീമിന്റെ മുഖ്യ ഉപദേഷ്ടാവാകുന്നത് പ്രതിഫലം കൈപ്പറ്റാതെയാണെന്ന് ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ചൊവ്വാഴ്ച വാര്‍ത്താ ഏജന്‍സിയോടാണ് ഗാംഗുലി ഇക്കാര്യം അറിയിച്ചത്. പ്രതിഫലമൊന്നുമില്ലാതെ തന്നെ ലോകകപില്‍ ഇൻഡ്യയുടെ ഉപദേഷ്ടാവായിരിക്കാന്‍ ധോനി തയാറായിയെന്ന്‌ ബി സി സി ഐ സെക്രടറി ജയ് ഷായും സ്ഥിരീകരിച്ചു. ധോനിയുടെ സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ജയ് ഷാ പറഞ്ഞു.

New Delhi, News, Sports, Cricket, Mahendra Singh Dhoni, World Cup, UAE, Oman, Ganguly, BCCI, India, IPL, Chennai Super Kings, Dhoni won't charge any fee for being mentor of Indian team in T20 World cup says Sourav Ganguly.

ടി20 ലോകകപിനുള്ള ഇൻഡ്യന്‍ ടീമിനെ പ്രഖ്യാപിച്ച അതേ ദിവസം തന്നെയാണ് ധോനിയെ ഇൻഡ്യന്‍ ടീമിന്റെ ഉപദേഷ്ടാവായി പ്രഖ്യാപിച്ചത്. മുന്‍ ക്യാപ്റ്റന്‍ കൂടിയായ എം എസ് ധോനി ഉപദേശകനായി ഇൻഡ്യന്‍ ടീമില്‍ തിരിച്ചെത്തിയത് ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇൻഡ്യന്‍ ക്രികെറ്റിലെ എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളായ ധോനിയുടെ മുന്‍പരിചയവും തന്ത്രങ്ങളും ടീമിന് മുതല്‍ക്കൂട്ടാവുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ആറ് ടി20 ലോകകപിലും എം എസ് ധോനിയാണ് ഇൻഡ്യയെ നയിച്ചിട്ടുള്ളത്. 2007ലെ ടി20 ലോകകപും 2011ലെ ഏകദിന ലോകകപും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ധോനിയുടെ നായകത്വത്തിന് കീഴിലാണ് ഇൻഡ്യ സ്വന്തമാക്കിയത്. ഐ സി സിയുടെ മൂന്ന് പ്രധാന കിരീടങ്ങളും സ്വന്തമാക്കിയ ഒരേയൊരു നായകനാണ് ധോനി. അതുകൊണ്ട് തന്നെ ധോനിയുടെ സാന്നിധ്യം ഇൻഡ്യന്‍ ടീമിനും ടീമിലെ യുവതാരങ്ങള്‍ക്കും പുതു ഊര്‍ജമേകുമെന്ന കാര്യത്തില്‍ സംശയമില്ല.

2019 ലോകകപ്പോടെ അന്താരാഷ്ട്ര ക്രികെറ്റില്‍ നിന്നും വിരമിച്ച 40കാരനായ താരം നിലവില്‍ ഐപിഎലില്‍ ചെന്നൈയുടെ നായകനായി തുടരുന്നുണ്ട്. വെള്ളിയാഴ്ച നടക്കുന്ന പതിനാലാം സീസണ്‍ ഐപിഎലിന്റെ ഫൈനലില്‍ ചെന്നൈ സൂപെര്‍ കിംഗ്സിനെ വീണ്ടും കിരീടത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ധോനി. ഐപിഎലിനു ശേഷം ധോനി ഇന്ത്യന്‍ ടീമിനൊപ്പം ചേരും.

Also read: ട്വന്റി 20 ലോകകപ്: ഇന്‍ഡ്യയുടെ അന്തിമ ടീമിനെ അറിയാന്‍ 15 വരെ കാത്തിരിക്കണം

Keywords: New Delhi, News, Sports, Cricket, Mahendra Singh Dhoni, World Cup, UAE, Oman, Ganguly, BCCI, India, IPL, Chennai Super Kings, Dhoni won't charge any fee for being mentor of Indian team in T20 World cup says Sourav Ganguly.
< !- START disable copy paste -->

Post a Comment