Follow KVARTHA on Google news Follow Us!
ad

വിദ്യാഭ്യാസ മിഷന്റെ പേര് 'വിദ്യാകിരണം' എന്ന് പുനര്‍നാമകരണം ചെയ്യും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Cabinet,Meeting,Education,Kerala,
തിരുവനന്തപുരം: (www.kvartha.com 28.07.2021) പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ആശയം ഏതാണ്ട് പൂര്‍ത്തീകരിച്ചതിനാലും ഇനി ഗുണമേന്മാ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കേണ്ടതിനാലും വിദ്യാഭ്യാസ മിഷന്റെ പേര് 'വിദ്യാകിരണം' എന്ന് പുനര്‍നാമകരണം ചെയ്യും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

The Education Mission will be renamed as 'Vidyakiranam', Thiruvananthapuram, News, Cabinet, Meeting, Education, Kerala

നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവും ഉള്‍പെടുത്തി ഏകോപിത നവകരളം കര്‍മപദ്ധതി 2 രൂപീകരിക്കാനും തീരുമാനിച്ചു.

നവകേരളം കര്‍മപദ്ധതിയുടെ നടത്തിപ്പിന് മുഖ്യമന്ത്രി അധ്യക്ഷനായും ചീഫ് സെക്രടെറി കണ്‍വീനറായും നവകേരളം കര്‍മപദ്ധതി കോര്‍ഡിനേറ്റര്‍ ജോ. കണ്‍വീനറായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍, സെക്രടെറിമാര്‍ എന്നിവര്‍ അംഗങ്ങളായും നവകേരളം കര്‍മപദ്ധതി സെല്‍ രൂപീകരിക്കും.

കര്‍മപദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും സംഘടനാ സംവിധാനം രൂപപ്പെടുത്തുന്നതിനും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും. 88 തസ്തികകള്‍ മൂന്നു വര്‍ഷത്തേക്കാണ് സൃഷ്ടിക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനും ഒരു കോര്‍ഡിനേറ്ററെ നിയമിക്കും.

സര്‍കാര്‍ പ്ലീഡര്‍മാരുടെ നിയമനവും മന്ത്രിസഭാ യോഗം അംഗീകരിച്ചു. സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ 20, സീനിയര്‍ ഗവ. പ്ലീഡര്‍ 53, പ്ലീഡര്‍മാര്‍ 52 എന്നിങ്ങനെയാണിത്.

2021 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ സ്ഥലങ്ങളില്‍ അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍ - കൊല്ലം, വീണാജോര്‍ജ് - പത്തനംതിട്ട, സജി ചെറിയാന്‍ - ആലപ്പുഴ, വി എന്‍ വാസവന്‍ - കോട്ടയം, റോഷി അഗസ്റ്റിന്‍ - ഇടുക്കി, പി രാജീവ് - എറണാകുളം, കെ രാജന്‍ - തൃശൂര്‍, കെ കൃഷ്ണന്‍കുട്ടി - പാലക്കാട്, വി അബ്ദുര്‍ റഹ്മാന്‍ - മലപ്പുറം, എ കെ ശശീന്ദ്രന്‍ - കോഴിക്കോട്, അഡ്വ. പി എ മുഹമ്മദ് റിയാസ് - വയനാട്, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ - കണ്ണൂര്‍, അഹമ്മദ് ദേവര്‍കോവില്‍ - കാസര്‍കോട് എന്നിങ്ങനെ അഭിവാദ്യം സ്വീകരിക്കും.

മഞ്ചേശ്വരം താലൂക്കില്‍ കോയിപ്പാടി വില്ലേജില്‍ 1.96 ഏക്കര്‍ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി മത്സ്യത്തൊഴിലാളികള്‍ക്ക് കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിനുള്ള പുനര്‍ഗേഹം പദ്ധതിക്കായി ഫിഷറീസ് വകുപ്പിന് കൈമാറും.

ട്രാകോ കേബിള്‍ കമ്പനി ലിമിറ്റഡിന്റെ സര്‍കാര്‍ ഗ്യാരന്റി പരിധി 51.50 കോടി രൂപയില്‍ 100 കോടി രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു.

കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്ലിന് ആവശ്യമായ പരുത്തി വിളവെടുപ്പ് കാലത്ത് വലിയതോതില്‍ വാങ്ങുന്നതിന് കണ്ണൂരിലെ കാനറാ ബാങ്ക് എസ് എം ഇ ബ്രാഞ്ചില്‍ നിന്നും രണ്ടു കോടി രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭിക്കുന്നതിന് സര്‍കാര്‍ ഗ്യാരന്റി ലഭ്യമാക്കാന്‍ തീരുമാനിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് കെ യു ആര്‍ ഡി എഫ് സിയിലെ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

ബേകെല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്, കേരള ടൂറിസം ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ പി എസ് സിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് പി എസ് സി റൂള്‍സില്‍ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച് കരട് ഭേദഗതി വിജ്ഞാപനം പുറപ്പെടുവിക്കാനും തീരുമാനിച്ചു.

Keywords: The Education Mission will be renamed as 'Vidyakiranam', Thiruvananthapuram, News, Cabinet, Meeting, Education, Kerala.

Post a Comment