Follow KVARTHA on Google news Follow Us!
ad

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 92 മുതല്‍ 101 സീറ്റുവരെ ലഭിക്കും: ഇന്റലിജന്‍സ് റിപോര്‍ടില്‍ ഇടത് സര്‍കാറിനെതിരെ നിശബ്ദ തരംഗമെന്ന് കോണ്‍ഗ്രസ് മുഖപത്രം

UDF will get 92 to 101 seats in the Assembly elections: Veekshanam #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com 31.03.2021) ഇന്റലിജന്‍സ് റിപോര്‍ടില്‍ ഇടത് സര്‍കാറിനെതിരെ നിശബ്ദ തരംഗമെന്ന് കോണ്‍ഗ്രസ് മുഖപത്രം. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടത് സര്‍കാറിനെതിരായ നിശബ്ദ തരംഗം കേരളത്തിലുണ്ടെന്നും ഇത് നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ചരിത്ര വിജയം നേടാന്‍ വഴിയൊരുക്കുമെന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ടില്‍ പറയുന്നതായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. 

സംസ്ഥാനത്ത് 92 മുതല്‍ 101 സീറ്റ് വരെ യു ഡി എഫ് നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗം (ഐ ബി) റിപോര്‍ട് നല്‍കിയതായാണ് വാര്‍ത്ത പുറത്തുവിട്ടത്.

പിണറായി സര്‍ക്കാറിനെതിരായ വികാരം അടിത്തട്ടില്‍ ശക്തമാണെന്നും ഏഴ് മന്ത്രിമാര്‍ പരാജയപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപോര്‍ട് പറയുന്നു. സ്വര്‍ണക്കടത്ത് വലിയ ചര്‍ച്ചയായിട്ടില്ല. എന്നാല്‍, പിന്‍വാതില്‍ നിയമനവും ഉദ്യോഗാര്‍ഥികളുടെ സമരവും ശബരിമല വിശ്വാസികളുടെ വികാരവും ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരികന്‍ കമ്പനിക്ക് അനുമതി നല്‍കാനുള്ള ശ്രമവും സര്‍കാറിന് കനത്ത തിരിച്ചടിയാവുമെന്നാണ് റിപോര്‍ടിലെ കണ്ടെത്തല്‍.  

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാധ്യതകളെ കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി തെരഞ്ഞെടുപ്പിന് മുമ്പ് രഹസ്യാന്വേഷണ വിഭാഗം സമര്‍പിച്ചതാണ് റിപോര്‍ട്. സമാനമായ കണ്ടെത്തലാണ് പിണറായി സര്‍കാറിന് കീഴിലുള്ള സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സമര്‍പിച്ച റിപോര്‍ടിലുമുള്ളത്. 75 മുതല്‍ 84 വരെ സീറ്റുകള്‍ യു ഡി എഫ് നേടുമെന്നാണ് സംസ്ഥാന ഇന്റലിജന്‍സിന്റെ റിപോര്‍ട്.  

നാല് ജില്ലകളില്‍ യു ഡി എഫിന് സമ്പൂര്‍ണ വിജയം ഉണ്ടാവും. എന്നാല്‍, ഏതെല്ലാം ജില്ലകളാണെന്ന് റിപോര്‍ടില്‍ പറയുന്നില്ല. തീരദേശ മേഖലയിലും യു ഡി എഫ് മുന്നേറ്റമുണ്ടാക്കും. മധ്യകേരളത്തില്‍ യു ഡി എഫ് ശക്തി കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സി പി എമിനുള്ളില്‍ നിന്ന് യു ഡി എഫിന് അനുകൂലമായ് അടിയൊഴുക്കുണ്ടാവാനുള്ള സാധ്യതയും ഐ ബി വിലയിരുത്തുന്നതായും വീക്ഷണം പറയുന്നു. കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഐ ബി മാര്‍ച് ഏഴിന് മറ്റൊരു റിപോര്‍ടും സമര്‍പിച്ചിരുന്നതായും വീക്ഷണം ദിനപത്രം ചൂണ്ടിക്കാട്ടുന്നു.

News, Kerala, State, Kozhikode, Assembly-Election-2021, Assembly Election, Election, Politics, UDF, LDF, BJP, Report, UDF will get 92 to 101 seats in the Assembly elections: Veekshanam


ബി ജെ പിക്ക് രണ്ട് സീറ്റ് വരെയാണ് സാധ്യത പറയുന്നത്. എന്നാല്‍, ഒരു സീറ്റ് പോലും ലഭിക്കാത്ത സാഹചര്യവും ഉണ്ടായേക്കാം. അഞ്ച് സീറ്റില്‍ ബി ജെ പി രണ്ടാം സ്ഥാനത്തു വരും. എന്നാല്‍, ഇത് ഉള്‍പെടെ ഏഴ് സീറ്റില്‍ എല്‍ ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. 

2001ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് യു ഡി എഫ് നൂറ് സീറ്റിന്റെ തിളക്കമാര്‍ന്ന വിജയം മുമ്പ് നേടിയിട്ടുള്ളത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 ലോക്സഭാ മണ്ഡലത്തിലും യു ഡി എഫ് ആധിപത്യം നേടുമെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്. ഫലം വന്നപ്പോള്‍ 19 സീറ്റില്‍ യു ഡി എഫ് വിജയിച്ചിരുന്നു.

Keywords: News, Kerala, State, Kozhikode, Assembly-Election-2021, Assembly Election, Election, Politics, UDF, LDF, BJP, Report, UDF will get 92 to 101 seats in the Assembly elections: Veekshanam

إرسال تعليق