Follow KVARTHA on Google news Follow Us!
ad

മഴക്കെടുതി: പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് സംസ്ഥാന സര്‍ക്കാര്‍

കേരള Kerala, News, PM, Prime Minister, Pinarayi vijayan, Chief Minister, Thiruvanthapuram, Kerala seeks special financial package from Prime Minister
തിരുവനന്തപുരം: (www.kvartha.com 10.08.2020) കേരളത്തില്‍ മഴക്കെടുതി മൂലമുള്ള നാശനഷ്ടം മറികടക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കാലവര്‍ഷത്തില്‍ ഇതുവരെ സംഭവിച്ച നാശനഷ്ടങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളും പുനരധിവാസവും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രളയ സാഹചര്യം അവലോകനം ചെയ്യാന്‍ രൂക്ഷമായ മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കാമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും, ആരോഗ്യ മന്ത്രി കെകെ ശൈലജയും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും യോഗത്തില്‍ പങ്കെടുത്തു. കേരളത്തിന് പുറമെ, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ബിഹാര്‍, അസം സംസ്ഥാനങ്ങളും യോഗത്തില്‍ പങ്കെടുത്തു.

Kerala, News, PM, Prime Minister, Pinarayi vijayan, Chief Minister, Thiruvanthapuram, Kerala seeks special financial package from Prime Minister

Keywords: Kerala, News, PM, Prime Minister, Pinarayi vijayan, Chief Minister, Thiruvanthapuram, Kerala seeks special financial package from Prime Minister 

Post a Comment