Follow KVARTHA on Google news Follow Us!
ad

കോവിഡ് -19: ആരോഗ്യ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് സൗദി അറേബ്യയിലെ 28 ബാര്‍ബര്‍ ഷോപ്പുകള്‍ അടപ്പിച്ചു

പെരുന്നാള്‍ Covid-19, COVID-19: 28 barber shops shut for violating health protocols in Saudi Arabia #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ  
അബൂദബി: (www.kvartha.com 10.08.2020) പെരുന്നാള്‍ അവധി ദിനങ്ങളില്‍ ആരോഗ്യ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് 28 ബാര്‍ബര്‍ ഷോപ്പുകള്‍ അടപ്പിച്ചതായി ജിദ്ദാ മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മുന്‍കരുതലുകള്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കുവാന്‍ അനുവാദം കൊടുത്ത പല ബാര്‍ബര്‍ ഷോപ്പുകളും പെരുന്നാള്‍ ദിനങ്ങളില്‍ നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതായാണ് പരിശോധനകളില്‍ നിന്ന് വ്യക്തമായതെന്ന് ജിദ്ദ മുനിസിപ്പാലിറ്റി മേയര്‍ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ് സഹ്‌റാനി വ്യക്തമാക്കി.

News, World, Gulf, Saudi Arabia, Abu Dhabi, Covid-19, COVID-19: 28 barber shops shut for violating health protocols in Saudi Arabia

ബാര്‍ബര്‍ ഷോപ്പുകള്‍ നഗര ഗ്രാമ മന്ത്രാലയത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടോ എന്നറിയുന്നതിന് രാവിലെയും വൈകുന്നേരവും മുനിസിപ്പാലിറ്റിയുടെ നിരീക്ഷക സംഘം ശക്തമായ പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നും ബാര്‍ബര്‍ ഷോപ്പുകളില്‍ എന്തെങ്കിലും നിയമ ലംഘനങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ മുനിസിപ്പാലിറ്റി അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു.

Keywords: News, World, Gulf, Saudi Arabia, Abu Dhabi, Covid-19, COVID-19: 28 barber shops shut for violating health protocols in Saudi Arabia

Post a Comment