Follow KVARTHA on Google news Follow Us!
ad

പൊലീസ് ട്രെയിനിംഗ് കോളജിലെ ഇഗ്‌നോ സ്റ്റഡി സെന്ററില്‍ പുതിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) നടത്തുന്ന ,Police,News,Education,Kerala.
തിരുവനന്തപുരം: (www.kvartha.com 10.08.2020) ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) നടത്തുന്ന  കോഴ്‌സുകള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം.

ക്രിമിനല്‍ നിയമത്തില്‍ പിജി ഡിപ്ലോമ, സൈബര്‍ ലോയില്‍ പിജി സര്‍ട്ടിഫിക്കറ്റ്,  ഹ്യൂമന്‍ റൈറ്റ്‌സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. നിശ്ചിത യോഗ്യതയുളളവര്‍ www.onlineadmission.ignou.ac.in എന്ന ഇഗ്‌നോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇഗ്‌നോ സ്റ്റഡി സെന്ററായി പൊലീസ് ട്രെയിനിംഗ് കോളജ്  തിരഞ്ഞെടുക്കണം. 

വിശദവിവരങ്ങള്‍ www.ignou.ac.in എന്ന സൈറ്റിലും ignoucentreptc40035p@gmail.com എന്ന ഇ മെയില്‍ വിലാസത്തിലും 0471-2328966, 9495768234, 7012439658 എന്നീ ഫോണ്‍നമ്പരുകളിലും ലഭിക്കും.

Keywords: Applications are invited for new courses at the Igno Study Center at the Police Training College,Police,News,Education,Kerala.

Post a Comment