Follow KVARTHA on Google news Follow Us!
ad

മരുമകള്‍ അമ്മായിയമ്മയെ പാറക്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി അറസ്റ്റില്‍

മരുമകള്‍ പാറക്കല്ലു കൊണ്ടു തലയ്ക്കിടിച്ചു പരിക്കേല്‍പിച്ച Kollam, News, Local-News, Murder, attack, Injured, hospital, Treatment, Obituary, Dead, Kerala,
കൊല്ലം: (www.kvartha.com 16.12.2019) മരുമകള്‍ പാറക്കല്ലു കൊണ്ടു തലയ്ക്കിടിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ അമ്മായിയമ്മ മരണത്തിന് കീഴടങ്ങി. കൊല്ലം കൊട്ടാരക്കരയ്ക്കു സമീപം വെണ്ടാര്‍ വെല്‍ഫെയര്‍ സ്‌കൂളിനു സമീപം കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കാണു സംഭവം. ആമ്പാടിയില്‍ പുത്തന്‍ വീട്ടില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെ ഭാര്യ രമണിയമ്മ (66) ആണു മരിച്ചത്.

Woman beaten to death by in laws, Kollam, News, Local-News, Murder, Attack, Injured, Hospital, Treatment, Obituary, Dead, Kerala

സംഭവത്തില്‍ രമണിയമ്മയുടെ മകന്‍ ബിമല്‍കുമാറിന്റെ ഭാര്യ ഗിരിജ (40)യെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പാറക്കല്ലുകൊണ്ടുള്ള ഇടിയേറ്റ് ഗുരുതരമായി പരിക്കേറ്റ രമണിയമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman beaten to death by in laws, Kollam, News, Local-News, Murder, Attack, Injured, Hospital, Treatment, Obituary, Dead, Kerala.